ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യു​ള്ള "ക​നി​വി’ന്‍റെ പ​രി​ശ്ര​മം മാ​തൃ​കാ​പ​രം: മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ
Wednesday, October 9, 2019 12:56 AM IST
കൊ​ര​ട്ടി: സ്വാ​ർ​ത്ഥ​ത​യേ​റി​യ കാ​ല​ത്ത് 24 സെ​ന്‍റ് ഭൂ​മി നി​രാ​ശ്ര​യ​ർ​ക്ക് ഭ​വ​ന​മൊ​രു​ക്കാ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ വെ​സ്റ്റ് കൊ​ര​ട്ടി സ്വ​ദേ​ശി​യും പ്ര​വാ​സി​യു​മാ​യ അ​ഡ്വ.​സു​രേ​ഷ് വേ​ണു​ക്കു​ട്ട​ന്‍റെ കു​ടു​ബ​ത്തി​ന്‍റെ​യും ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ക​നി​വ് സാ​ന്ത്വ​നം പാ​ർ​പ്പി​ട പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ന്ന വെ​സ്റ്റ് കൊ​ര​ട്ടി ക​നി​വ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ​യും തീ​രു​മാ​നം മാ​തൃ​കാ​പ​ര​മെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​ർ.
9000 ച​തു​ര​ശ്ര അ​ടി വി​സ്തീ​തീ​ർ​ണ്ണ​ത്തി​ൽ 12 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി നി​ർ​മ്മി​ക്കു​ന്ന ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നൂ അ​ദ്ദേ​ഹം. ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പാ​ർ​പ്പി​ട പ​ദ്ധ​തി ഫ​ല​പ്രാ​പ്തി​യി​ലെ​ത്താ​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളും ന​ൽ​കു​ന്ന പി​ന്തു​ണ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു. വി.​ആ​ർ സു​നി​ൽ കു​മാ​ർ എം.​എ​ൽ എ ​അ​ധ്യ​ക്ഷ​നാ​യി.
ബെ​ന്നി ബ​ഹ​നാ​ൻ എം.​പി, ബി.​ഡി ദേ​വ​സി എം.​എ​ൽ എ , ​സി​നി​മാ താ​ര​ങ്ങ​ളാ​യ ഉൗ​ർ​മ്മി​ള ഉ​ണ്ണി, സാ​ദി​ഖ്, ബാ​ല​സം​സ്കാ​ര കേ​ന്ദ്രം അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി ശ​ശി അ​യ്യ​ഞ്ചി​റ, അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ടൈ​റ്റ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ നി​ർ​മ്മ​ൽ സി.​പാ​ത്താ​ട​ൻ, കെ.​ആ​ർ സു​മേ​ഷ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​മ താ​രാ​യ​ണ​ൻ, എം.​യു കൃ​ഷ്ണ​കു​മാ​ർ, ടി.​വി.​ഭാ​സ്ക​ര​ൻ ,ബി​ന്ദു സ​ത്യ​പാ​ല​ൻ, ഇ​ട​വ​ക വി​കാ​രി ഫാ.​വ​ർ​ഗീ​സ് ഇ​ട​ശേ​രി, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​യ് വാ​ഴ​പ്പി​ള്ളി, സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ആ​ർ അ​ജ​യ​ൻ, വി​ധു എ ​മേ​നോ​ൻ, കെ.​എം സ​ലീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.