വി​ശു​ദ്ധ ഫ്രാ​ൻ​സീ​സ് അ​സീ​സി​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Wednesday, October 9, 2019 12:56 AM IST
കൊ​ര​ട്ടി: തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സീ​സ് അ​സ്സീ​സി​യു​ടെ തി​രു​നാ​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ ഫ്രാ​ൻ​സീ​സ്ക​ൻ സ്പി​രി​ച്വ​ൽ അ​സി​സ്റ്റ​ന്‍റ് ഫാ. ​ജോ​സ് മു​ണ്ടാ​ട​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. ഫ്രാ​ൻ​സീ​സ്ക​ൻ അ​ത്മാ​യ സ​ഭാം​ഗ​ങ്ങ​ൾ കാ​ഴ്ച​സ​മ​ർ​പ്പ​ണം ന​ട​ത്തി. തു​ട​ർ​ന്ന് വി​ശു​ദ്ധ ഫ്രാ​ൻ​സീ​സ് അ​സീ​സി​യു​ടെ രൂ​പം വ​ഹി​ച്ചു​കൊ​ണ്ട് പ​ള്ളി​ചു​റ്റി പ്ര​ദി​ക്ഷ​ണം ന​ട​ത്തി. പി​ന്നീ​ട് പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ത്തു. അ​തി​നു​ശേ​ഷം എ​സ്എ​ഫ്​ഒ പ്ര​സി​ഡന്‍റ് ജെ​സി പാ​റേ​ക്കാ​ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗം വി​കാ​രി ഫാ. ​പോ​ൾ ചു​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​താ സെ​ക്ര​ട്ട​റി​യും കൊ​ര​ട്ടി റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റുമാ​യ പി.​പി. ബേ​ബി, റീ​ജ​ണ​ൽ കാ​ഷി​യ​ർ ലോ​നാ​യി, സ​ഹ​വി​കാ​രി ഫാ. ​ജി​ന്‍റോപ​ട​യാ​ട്ടി​ൽ, കൈ​ക്കാ​രന്മാ​രാ​യ ഷി​ബു ത​യ്യി​ൽ, ജോ​സ് നെ​ല്ലി​പ്പി​ള്ളി, എ​സ്എ​ഫ്ഒ ഇ​ട​വ​ക കോ​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ദീ​പ്തി എ​ഫ്​സിസി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ​നേ​ർ​ന്ന് പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി അ​ന്നം പ്ലാ​ശേ​രി യോ​ഗ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു. അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.