എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ ജ​ല​നി​ധി കോ​ണ്‍​ക്ലേ​വ് നാ​ളെ
Wednesday, October 9, 2019 12:55 AM IST
പാ​വ​റ​ട്ടി: എ​ള​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​ല​നി​ധി കോ​ണ്‍​ക്ലേ​വ് നാ​ളെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പാ​വ​റ​ട്ടി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ സു​സ്ഥി​ര വി​ക​സ​നം ല​ക്ഷ്യം​വ​ച്ചാ​ണ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ളം ക​ണ്ട പ്ര​ള​യം, ജ​ല​സം​ര​ക്ഷ​ണം, പ​രി​സ​ര ശു​ചി​ത്വം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​യും നി​ർ​ദേ​ശ​ങ്ങ​ളും ക്രോ​ഡീ​ക​രി​ച്ച് പു​തി​യ പ​ദ്ധ​തി​ക​ൾ​ക്കു കോ​ണ്‍​ക്ലേ​വി​ൽ രൂ​പം ന​ൽ​കും.
മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് മു​ഖ്യാ​തി​ഥി​യാ​കും. ഇ​റി​ഗേ​ഷ​ൻ, കൃ​ഷി, റ​വ​ന്യൂ, പോ​ലീ​സ് വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​ർ​ഷ​ക​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ കോ​ണ്‍​ക്ലേ​വ് ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മ​തി ഭാ​ര​വാ​ഹി​ക​ളാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു.​കെ. ല​തി​ക, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ഡി. സു​നി​ൽ, ജ​ല​നി​ധി പ്ര​സി​ഡ​ന്‍റ് പി.​കെ. സു​ലൈ​മാ​ൻ, സെ​ക്ര​ട്ട​റി പി.​എം. ജോ​സ​ഫ്, കെ.​കെ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.