പാ​ല​യൂ​ർ തീ​ർ​ഥ​കേ​ന്ദ്രം കു​ടും​ബ കൂ​ട്ടാ​യ്മ​ ഒാ​ണ​ക്കി​റ്റ് വി​ത​ര​ണം
Wednesday, September 11, 2019 1:03 AM IST
ചാ​വ​ക്കാ​ട്: പാ​ല​യൂ​ർ തീ​ർ​ഥ​കേ​ന്ദ്രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​യൂ​രി​ലെ നി​ർ​ധ​ന​രാ​യ 100 കു​ടും​ബ​ങ്ങ​ൾ​ക്കു ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് ക​രി​പ്പേ​രി നി​ർ​വ​ഹി​ച്ചു.
കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ടി. ​ആ​ന്‍റോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​യൂ​ർ ആ​രാ​ധ​നാ​മ​ഠം മ​ദ​ർ സി​സ്റ്റ​ർ സീ​ന​റോ​സ്, ന​ഗ​ര​സ​ഭ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജോ​യ്സി ആ​ന്‍റ​ണി, കു​ടും​ബ കൂ​ട്ടാ​യ്മ ഇ​ട​വ​ക കേ​ന്ദ്ര​സ​മി​തി ക​ണ്‍​വീ​ന​ർ ഇ.​എം. ബാ​ബു, സി.​കെ. ബാ​ബു​മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​ക്കു പ​രി​ക്ക്

വ​ട​ക്കേ​ക്കാ​ട്: ക​ല്ലൂ​ർ ഷാ​ജി ഹാ​ളി​നു സ​മീ​പം​വ​ച്ച് ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​ക്കു പ​രി​ക്ക്. വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​നി കാ​ർ​ത്ത്യാ​യി​നി​യെ​യാ​ണ് ബൈ​ക്കി​ടി​ച്ച​ത്. ഇ​ടി​യി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ പു​ന്ന​യൂ​ർ​ക്കു​ളം തെ​ക്കേ​ക്ക​ത്ത് അ​നീ​ഷി(33)​നും പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റവരെ വൈ​ല​ത്തൂ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.