ഇ​ര​ട്ട​പ്പു​ഴ ഉ​ദ​യ ​വാ​യ​ന​ശാ​ല ലൈ​ബ്ര​റി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം
Wednesday, September 11, 2019 1:03 AM IST
ചാ​വ​ക്കാ​ട്: ഇ​ര​ട്ട​പ്പു​ഴ ഉ​ദ​യ​വാ​യ​ന​ശാ​ല​യു​ടെ ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഓ​ണാ​ഘോ​ഷ​വും നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ന​ളി​നാ​ക്ഷ​ൻ ഇ​ര​ട്ട​പ്പു​ഴ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ർ എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ഫ​ണ്ടി​ൽ നി​ന്നും 20.7 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴെ ലൈ​ബ്ര​റി​യും മു​ക​ളി​ൽ 100 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഹാ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
നാ​ളെ വൈ​കീ​ട്ട് മൂ​ന്നി​ന് ലൈ​ബ്ര​റി കെ​ട്ടി​ടം സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. ക​വി ഏ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ മു​ഖ്യാ​തി​ഥി​യാ​വും. വൈ​കീ​ട്ട് അ​ഞ്ചു​മു​ത​ൽ വ​നി​താ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. 13നു ​വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ണാ​ഘോ​ഷം ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും കോ​മ​ഡി ഷോ​യും ഉ​ണ്ടാ​വും. സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ന്‍റ് വി.​സി. ഷാ​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ലീ​ദ് തെ​രു​വ​ത്ത്, സെ​ക്ര​ട്ട​റി കെ.​വി. സി​ദ്ധാ​ർ​ഥ​ൻ, കോ-​ഒാ​ർ​ഡി​നേ​റ്റ​ർ സ​ജീ​ഷ് പു​ളി​ക്ക​ൽ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.