ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​ന്‍റെ ഓ​ണ​സ​ദ്യ ഇ​ന്ന്
Wednesday, September 11, 2019 1:01 AM IST
ഗു​രു​വാ​യൂ​ർ: ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വോ​ണ ദി​വ​സ​മാ​യ ഇ​ന്ന് ജ​ന​കീ​യ ഓ​ണ​സ​ദ്യ ന​ട​ക്കും. രാ​വി​ലെ 11 മു​ത​ൽ ഒ​ന്നു​വ​രെ കി​ഴ​ക്കേ​ന​ട​യി​ൽ ആ​ർ​വീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സ​ദ്യ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കെ.​വി. അ​ബ്ദു​ൾ​ഖാ​ദ​ർ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.
ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് എ​ല്ലാ വ്യാ​ഴാ​ഴ്ച​ക​ളി​ലും ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന 'വി​ശ​ക്കു​ന്ന വ​യ​റി​ന് ഒ​രു പൊ​തി​ച്ചോ​ർ' പ​ദ്ധ​തി​യു​ടെ വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​വ​ർ​ത്തി ന​ട​ത്തു​ന്ന​ത്. 500ലേ​റെ പേ​ർ​ക്കു​ള്ള വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന് ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് പി.​വി. മു​ഹ​മ്മ​ദ്‌​യാ​സി​ൻ, സെ​ക്ര​ട്ട​റി ര​വി ച​ങ്ക​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​ഭി​ന​ന്ദ​നീ​യ​വും സ​മാ​ദ​ര​ണ സ​ദ​സും

ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ കോ​ണ്‍​ഗ്ര​സ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ’അ​ഭി​ന​ന്ദ​നീ​യം’ സാം​സ്കാ​രി​ക സം​ഗ​മ​വും സ​മാ​ദ​ര​ണ സ​ദ​സും ന​ട​ത്തി.
ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എ. ഗോ​പ​പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​നാ​യി. ഗു​രു​വാ​യൂ​രി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​യ്ക്ക് സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് അ​നു​വ​ദി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ എം​പി​യെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.
ക​ഥ​ക​ളി സം​ഗീ​ത​ജ്ഞ​ൻ കോ​ട്ട​യ്ക്ക​ൽ വേ​ങ്ങേ​രി നാ​രാ​യ​ണ​നേ​യും മ​ദ്ദ​ളം ക​ലാ​കാ​ര​ൻ ശ്രീ​ധ​ര​ൻ ഗു​രു​വാ​യൂ​രി​നേ​യും അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ ആ​ദ​രി​ച്ചു. പൂ​തൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ 60 കൃ​തി​ക​ൾ എം​പി​ക്കു കൈ​മാ​റി. സി.​സി. ശ്രീ​കു​മാ​ർ, സി.​എ. റ​ഷീ​ദ്, വി. ​വേ​ണു​ഗോ​പാ​ൽ, പി. ​യ​തീ​ന്ദ്ര​ദാ​സ്, ഷൈ​ല​ജ ദേ​വ​ൻ, കെ.​പി. ഉ​ദ​യ​ൻ, ആ​ർ. ര​വി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.