കു​ഞ്ഞാ​ലി​പ്പാ​റ സ​മ​രം: ക​രി​ങ്ക​ൽ ഉ​ത്്പ​ന്ന​ങ്ങ​ൾ​കൊ​ണ്ട് ഉ​ത്രാ​ട​സ​ദ്യ​യൊ​രു​ക്കി പ്ര​തി​ഷേ​ധം
Wednesday, September 11, 2019 1:01 AM IST
കൊ​ട​ക​ര: നാ​ടി​ന് ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ള്ള ക്ര​ഷ​റും ക്വാ​റി​യും അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ഞ്ഞാ​ലി​പ്പാ​റ സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​റ്റ​ലും പാ​റ​പൊ​ടി​യും മ​ണ്ണും ഉ​പ​യോ​ഗി​ച്ച് പ്ര​തി​ഷേ​ധ ഓ​ണ സ​ദ്യ​യൊ​രു​ക്കി.
കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ സ​മ​ര​പ​ന്ത​ലി​നു മു​ന്നി​ലാ​ണ് ഈ ​വേ​റി​ട്ട ഓ​ണ സ​ദ്യ വി​ള​ന്പി​യ​ത്. മെ​റ്റ​ൽ, പാ​റ​മ​ണ​ൽ, പാ​റ​പൊ​ടി ,മ​ണ്ണും ക​രി​ങ്ക​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ത​യ്യാ​റാ​ക്കി​യ ചോ​റും ക​റി​ക​ളും വാ​ഴ​യി​ല​യി​ൽ വി​ള​ന്പി വ​ട്ട​മി​ട്ടി​രു​ന്നാ​ണ് സ​മ​രാ​നു​കൂ​ലി​ക​ൾ പ്ര​തീ​കാ​ത്മ​ക​മാ​യി ക​ഴി​ച്ച​ത്. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ സി.​കെ.​ര​ഘു​നാ​ഥ്, സി.​എ​സ്.​സു​രേ​ന്ദ്ര​ൻ, നാ​രാ​യ​ണ​ൻ ക​രി​ന്പി​ൽ, എം.​എ.​സു​നി​ൽ, പി.​ജി.​സു​ബ്ര​ഹ്മ​ണ്യ​ൻ, ക​ല്യാ​ണി കാ​ട്ടു​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ ഈ ​വേ​റി​ട്ട ഓ​ണ സ​ദ്യ​ക്ക് നേ​തൃ​ത്വം ന​ൽ​കി.