സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ടി​ച്ച് നി​യ​ന്ത്ര​ണംവി​ട്ട കാ​ർ ഇ​രു​പ​ത​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു
Wednesday, September 11, 2019 1:00 AM IST
കൊ​ര​ട്ടി: കൊ​ര​ട്ടി ദേ​ശീ​യ​പാ​ത പോ​ളി​ടെ​ക്നി​ക് ജം​ഗ്ഷ​നി​ൽ ഇ​ന്ത്യ​ൻ കോ​ഫീ ഹൗ​സി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട സി​ഫ്ട് കാ​ർ ഇ​രു​പ​ത് അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു.
കോ​യ​ന്പ​ത്തു​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ ​എ​സ് ആ​ർ ടി ​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് കാ​റി​ലി​ടി​ച്ച​തോ​ടെ കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വ​ത്രേ. കാ​ർ ഓ​ടി​ച്ചി​രു​ന്ന വ​രാ​പ്പു​ഴ സ്വ​ദേ​ശി ജെ​യിം​സി​ന്‍റെ മ​ക​ൻ ആ​രോ​ണി (23) നെ ​പ​രി​ക്കു​ക​ളോ​ടെ ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ 11.15 മ​ണി​യോ​ടെ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ അ​ൽ​പ നേ​രം ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടെ​ങ്കി​ലും പോ​ലീ​സെ​ത്തി പു​നഃ​സ്ഥാ​പി​ച്ചു.​
പൊ​ങ്ങം മു​ത​ൽ മു​രി​ങ്ങൂ​ർ വ​രെ​യു​ള്ള പാ​ത അ​പ​ക​ട മേ​ഖ​ല​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പാ​ത​യോ​ര​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന നാ​ളു​ക​ളാ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ൽ ബാ​രി​ക്കേ​ഡു​ക​ളു​ടെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ പാ​തി വ​ഴി​യി​ൽ നി​ല​ച്ചി​രി​ക്ക​യാ​ണ്.
റോ​ഡി​ലെ ച​തി​ക്കു​ഴി​ക​ൾ​ക്കെ​തി​രെ​യും പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത സ​ർ​വീ​സ് റോ​ഡു​ക​ൾ​ക്കെ​തി​രെ​യു​മു​ള്ള ജ​ന​വി​കാ​രം ശ​ക്ത​മാ​ണ്. പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചെ​ങ്കി​ലും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല.​
ചി​റ​ങ്ങ​ര സി​ഗ്ന​ൽ പോ​സ്റ്റി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച കെഎ​സ്ആ​ർടിസി ബ​സ് ഇ​ടി​ച്ചു ക​യ​റി സി​ഗ്ന​ൽ സം​വി​ധാ​നം നി​ല​വി​ൽ താ​റു​മാ​റാ​യി കി​ട​ക്കു​ക​യാ​ണ്. മി​നു​സ​മാ​യ പ്ര​ത​ല​മു​ള്ള ദേ​ശീ​യ പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ തെ​ന്നി മാ​റാ​നു​ള്ള​ള സാ​ധ്യ​ത​യേ​റാ​ൻ കാ​ര​ണം റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.