വ​യോ​ധി​ക​യ്ക്കു വീ​ടു നി​ർ​മിച്ചു നൽകി
Tuesday, September 10, 2019 1:08 AM IST
ക​യ്പ​മം​ഗ​ലം: പ​ഞ്ചാ​യ​ത്തി​ലെ വ​ഴി​യ​ന്പ​ലം അ​യി​രൂ​ർ വ​ട​ക്ക് തേ​പ​റ​ന്പി​ൽ ജാ​ന​കി​യ​മ്മ​യ്ക്ക്യു​ടെ വീ​ടി​ന്‍റെ പ​ണി​യാ​ണ് ഫ്ര​ണ്ട്സ് ഫോ​ർ എ​വ​ർ ചാ​രി​റ്റി ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​ത്. നേ​ര​ത്തെ അ​ന​ശ്വ​ര ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ഴു​മി​പ്പി​ക്കാ​നാ​വാ​തെ വ​ന്ന വീ​ട് ഫ്ര​ണ്ട്സ് ഫോ​ർ എ​വ​ർ ചാ​രി​റ്റി ട്ര​സ്റ്റ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മേ​ൽ​ക്കൂ​ര, ത​റ അ​ട​ക്കം ഒ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. ഇ.​ടി.​ടൈ​സ​ൻ എംഎ​ൽഎ ​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. കെ.​യു.​സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് കെ.​കെ.​ഹ​രീ​ഷ്കു​മാ​റി​നെ​യും അ​ന​ശ്വ​ര ക്ല​ബ്ബ് പ്ര​വ​ർ​ത്ത​ക​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. റാ​ഫി പ​ള്ളി​പ​റ​ന്പി​ൽ, പി.​എം.​നൗ​ഷാ​ദ്, അ​ബ്ദു​ൽ അ​സീ​സ്, റ​ഷീ​ദ് പെ​രു​ന്ത​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.