ബ​സ് കാ​ത്തി​രി​പ്പുകേ​ന്ദ്രം തു​റ​ന്നുകൊ​ടു​ത്തു
Tuesday, September 10, 2019 1:08 AM IST
മേ​ലൂ​ർ: ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി മേ​ലൂ​ർ പ​ള്ളി​ന​ട ജം​ഗ്ഷ​നി​ൽ പ​ണി പൂ​ർ​ത്തി​ക​രി​ച്ച് സ​ങ്കേ​തി​ക​മാ​യ ത​ട​സ​ങ്ങ​ൾ മൂ​ലം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​തെ കി​ട​ന്നി​രു​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ം പൊതുജനങ്ങൾക്ക് തുറന്നുകൊ ടുത്തു. ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.പി.​ബാ​ബു നി​ർ​വ​ഹി​ച്ചു.​വാ​ർ​ഡ് മെ​ന്പ​ർ എം.​ടി.​ഡേ​വി​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ​സ്. ബി​ജു, മേ​ലൂ​ർ ആ​രോ​ഗ്യ കേ​ന്ദ്രം ഓ​ഫീ​സ​ർ ര​ജി​നി ശ്രീ​ധ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.2015-16 ജ​ന​കീ​യ സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മേ​ലു​ർ ജം​ഗ്ഷ​നി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു വേ​ണ്ടി അ​റു​പ​ത്തി​അയ്യാ​യി​രം രൂപ ചെല​വാ​ക്കി നി​ർ​മി​ച്ച​താ​ണ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം.​
നി​ർ​മ്മ​ല എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ സ​മീ​പ​ത്തെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.​ പു​തു​താ​യി ആ​രം​ഭി​ച്ച ബ​സ് സ്റ്റോ​പ്പി​നെ​ക്കു​റി​ച്ച് ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്യാ​തി​രി​ക്കു​വാ​ൻ നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡ് സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചാ​ല​ക്കു​ടി ഭാ​ഗ​ത്ത് നി​ന്നും അ​ടി​ച്ചി​ലി​ക്ക് വ​രു​ന്ന ബ​സു​ക​ൾ മാ​ത്ര​മാ​ണ് പു​തി​യ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​യ​റ്റി നി​റു​ത്തു​ക.
അ​ടി​ച്ചി​ലി​യി​ൽ നി​ന്നും ചാ​ല​ക്കു​ടി​ക്ക് പോ​കു​ന്ന ബ​സു​ക​ൾ നി​ല​വി​ലു​ള്ള സ്റ്റോ​പ്പി​ൽ നി​റു​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.