നാ​ടാ​കെ പാ​യ​സ​മ​ധു​രം
Tuesday, September 10, 2019 1:04 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: നാ​ടാ​കെ ഓ​ണ​ത്തെ വ​ര​വേ​റ്റ് പാ​യ​സ​ മ​ധു​രം നി​റ​യു​ന്നു. കെടി​ഡി​സി​യു​ടെ പാ​യ​സ​മേ​ള​യ​ട​ക്കം നി​ര​വ​ധി പാ​യ​സ​മേ​ള​ക​ൾ ന​ഗ​ര​ത്തി​ലും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലും മ​ധു​രം വി​ള​ന്പു​ന്നു​ണ്ട്.
അ​ത്തം നാ​ൾ മു​ത​ൽ പ​ല കാ​റ്റ​റിം​ഗ് സ​ർ​വീ​സു​കാ​രും സ​ദ്യ വി​ത​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഉ​ത്രാ​ട​സ​ദ്യ​യും തി​രു​വോ​ണ​സ​ദ്യ​യും സ്പെ​ഷലാ​ണ്.
പാ​യ​സ​ങ്ങ​ൾ​ക്കു നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ലി​റ്റ​റി​ന് 150 മു​ത​ലാ​ണ് നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ൽ പ്ര​ഥ​മ​നു​ക​ൾ​ക്ക് ലി​റ്റ​റി​ന് 180 ആ​ണ് വി​ല. പാ​ല​ട, പ​രി​പ്പ്, പ​ഴം പ്ര​ഥ​മ​നു​ക​ളാ​ണ് എ​ല്ലാ​യി​ട​ത്തും ത​യാ​റാ​ക്കു​ന്ന​ത്. ഓ​ണ​ത്തി​ന് മു​ൻ​കൂ​ട്ടി പാ​യ​സം ബു​ക്ക് ചെ​യ്യാ​നും എ​ല്ലാ​വ​രും സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ചോ​റ് ഇ​ല്ലാ​തെ സ​ദ്യ​വി​ഭ​വ​ങ്ങ​ൾ മാ​ത്രം ഒ​രു​ക്കു​ന്ന കാ​റ്റ​റിം​ഗ് സ​ർ​വീ​സു​കാ​രു​മു​ണ്ട്. ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലും അ​ഞ്ചും പേ​ർ​ക്കു ക​ഴി​ക്കാ​വു​ന്ന വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ സ​ദ്യ​ കിറ്റി​നാ​ണ് ഡി​മാ​ൻഡേറെ.
പ​ല വ​ലി​യ ഹോ​ട്ട​ലു​ക​ളി​ലും ഓ​ണ​സ​ദ്യ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തൂ​ശ​നി​ല​യി​ൽ ഓ​ണ​വി​ഭ​വ​ങ്ങ​ൾ വി​ള​ന്പി​ക്കൊ​ണ്ടാണ് ​സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ലും മ​റ്റു വ​ലി​യ ഹോ​ട്ട​ലു​ക​ളി​ലും ഉ​ച്ച​യൂ​ണ് ഓ​ണ​സ​ദ്യ​യാ​യി വി​ള​ന്പു​ന്ന​ത്. കാ​ള​ൻ, നാ​ര​ങ്ങാ​ക്ക​റി, പു​ളി​യി​ഞ്ചി, മാ​ങ്ങാ​ക്ക​റി എ​ന്നി​വ​യു​ടെ വി​ല്പന​യും ന​ട​ക്കു​ന്നു​ണ്ട്.
പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ണ​സ​ദ്യ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന​തി​നാ​ൽ കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ൾ​ക്കെ​ല്ലാം ന​ല്ല തി​ര​ക്കാ​ണ്. പ​ല​യി​ട​ത്തും പാ​യ​സം ബു​ക്കിം​ഗ് അ​വ​സാ​നി​പ്പി​ക്കേ​ണ്ട സ്ഥി​തി​യു​മാ​യി​ട്ടു​ണ്ട്.
ഓ​ണ​സ​ദ്യ ഒ​രു​ക്കാ​നു​ള്ള കി​റ്റു​ക​ൾ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും വി​ൽ​പ​ന​യ്ക്കെ​ത്തി. പ​ല വി​ല​യ്ക്കു​ള്ള കി​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. കാ​യ​വ​റു​ത്ത​തി​നും ശ​ർ​ക്ക​ര ഉ​പ്പേ​രി​ക്കും വി​ല കൂ​ടു​ത​ലാ​ണെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​ർ​ക്കു കു​റ​വി​ല്ല.