ത​ണ്ണീ​ർ കാ​യ​ൽ പ​ട​വി​ലെ പെ​ട്ടി​പ്പ​റ നീ​ക്കി
Thursday, August 15, 2019 12:36 AM IST
മു​ല്ല​ശേ​രി: ത​ണ്ണീ​ർ കാ​യ​ൽ പ​ട​വി​ലെ പെ​ട്ടി​പ്പ​റ നീ​ക്കി.​ ഫാം ബ​ണ്ടി​ലെ സ്ലൂ​യി​സ് തു​റ​ക്കു​ന്ന​തി​നെ​ചൊ​ല്ലി നാ​ട്ടു​കാ​രും പ​ട​വ് ക​മ്മ​റ്റി​യും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സ്ലൂ​യി​സ് തു​റ​ന്നു.
പാ​ടൂ​ർ വാ​ണി​വി​ലാ​സം സ്കൂ​ൾ, ഹ​നു​മാ​ൻ​കാ​വ് ക്ഷേ​ത്രപ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ വെ​ള്ള​കെ​ട്ടാ​ണ് ഉ​ള്ള​ത്. പ​രി​സ​ര​ത്തെ വീ​ടു​ക​ളും റോ​ഡു​ക​ളും വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. സ്ലൂ​യിസ് തു​റ​ക്കാ​ത്ത​തി​നാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ നി​ന്ന് വെ​ള്ളം മു​ല്ല​ശേ​രി ക​നാ​ലി​ലേ​ക്ക് ഒ​ഴു​കിപ്പോകാ​ത്ത​താ​യി​രു​ന്നു വെ​ള്ള​കെ​ട്ടി​ന് കാ​ര​ണം. പാ​ട​ശേ​ഖ​ര​ത്തി​ൽ ജ​ല​നി​ര​പ്പ് കൂ​ടു​ത​ലും ക​നാ​ലി​ൽ കു​റ​വും ആ​യി​രു​ന്നു. സ്ലൂ​യി​സ് തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ആ​ദ്യം പാ​ട​ശേ​ഖ​ര ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചി​ല്ല. ഇ​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. മു​ല്ല​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി. ബെ​ന്നി​യും പാ​വ​റ​ട്ടി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ച​ർ​ച്ച ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് സ്ലൂ​യി​സ് തു​റ​ന്ന് വെ​ള്ളം ഒ​ഴു​ക്കി വി​ട്ടു.