കാ​നോ​ലി​ക്ക​നാ​ൽ ക​ര​ക​വി​ഞ്ഞ് ബോ​ട്ടുജെ​ട്ടി​യും കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും മു​ങ്ങി
Thursday, August 15, 2019 12:36 AM IST
ക​ണ്ട​ശ്ശാം​ക​ട​വ്: കാ​നോ​ലി ക്ക​നാ​ൽ ക​ര​ക​വി​ഞ്ഞ് ബോ​ട്ട് ജെ​ട്ടി​യും സ​മീ​പ​ത്തെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും മു​ങ്ങി.​
പ​വ​ലി​യ​ന്‍റെ വ​ട​ക്കും പ​വ​ലി​യി​നി​ലേ​ക്കു​ള്ള റോ​ഡി​ലും വെ​ള്ളം ഉ​യ​ർ​ന്നു. സ​മീ​പ​ത്തെ പ​റ​ന്പു​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റി. ക​രി​ക്കൊ​ടി റോ​ഡും ക​രി​ക്കൊ​ടി​യി​ലെ വീ​ടു​ക​ളും താ​നാ​പ്പാ​ടം വ​ട​ക്കേ സി​നി​മാ റോ​ഡും ഉ​ൾ​പ്പ​ടെ മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളും വ​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടി​ലാ​ണ്.