പ്ര​ള​യ​ത്തി​ന് ഒ​രു വ​യ​സാ​യി​ട്ടും വ്യാ​പാ​രി​ക​ൾ​ക്കു സ​ർ​ക്കാ​ർ സ​ഹാ​യ​മി​ല്ല
Thursday, August 15, 2019 12:34 AM IST
ചാ​ല​ക്കു​ടി: പ്ര​ള​യം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞെ​ങ്കി​ലും പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ​ക്കു സ​ർ​ക്കാ​ർ സ​ഹാ​യം ഒ​ന്നും ല​ഭി​ച്ചി​ല്ല. പ്ര​ള​യ​ത്തി​ൽ ടൗ​ണി​ലെ​യും മാ​ർ​ക്ക​റ്റി​ലെ​യും ക​ട​ക​ളി​ൽ മു​ഴു​വ​ൻ വെ​ള്ളം ക​യ​റി എ​ല്ലാ സാ​ധ​ന​ങ്ങ​ളും ന​ശി​ച്ചി​രു​ന്നു. ലോ​ഡ് ക​ണ​ക്കി​ന് അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ കു​ഴി​ച്ചു​മൂ​ടി​യ​ത്. 780 വ്യാ​പാ​രി​ക​ളു​ടെ 300 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണു സം​ഭ​വി​ച്ച​ത്. സ​ർ​ക്കാ​ർ ഏ​റെ സ​ഹാ​യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ഒ​ന്നും ല​ഭി​ച്ചി​ല്ല.
വ്യാ​പാ​രി​ക​ൾ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക പാ​ക്കേ​ജ്
ഉ​ണ്ടാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും എ​ല്ലാം പാ​ഴ്‌വാക്കു​ക​ളാ​യി​രു​ന്നു. പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ൽ​കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു​വെ​ങ്കി​ലും ബാ​ങ്കു​ക​ൾ കൈ​മ​ല​ർ​ത്തി. പ്ര​ള​യ​ത്തി​നു​ശേ​ഷം നി​ര​വ​ധി ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ ക​ച്ച​വ​ടം നി​റു​ത്തി​പോ​കേ​ണ്ടി​വ​ന്നു.
പ്ര​ള​യ​ത്തി​ൽ 15.5 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് തി​രി​ച്ചു എ​ത്തി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്. നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം​കൊ​ണ്ടാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക് എ​ത്തി​യ​ത്. പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ ഇ​പ്പോ​ഴും ദു​രി​താ​ശ്വാ​സ​ക്യാ​ന്പി​ൽ ക​ഴി​യു​ക​യാ​ണ്.