ഫാ. ​പോ​ൾ കൊ​ടി​യ​ന്‍റെ 10-ാം ച​ര​മ​വാ​ർ​ഷി​ക​ം നാ​ളെ
Thursday, August 15, 2019 12:34 AM IST
മാ​ള: മാ​ള​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​വ​ധി വി​ക​സ​ന ക്ഷേമ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ ഫാ. ​പോ​ൾ കൊ​ടി​യ​ന്‍റെ 10-ാം ച​ര​മ​വാ​ർ​ഷി​ക​വും അ​ച്ച​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും നാ​ളെ ന​ട​ക്കും. കൊ​ടി​യ​ന​ച്ച​ന്‍റെ ജീ​വി​ത​ത്തി​ലെ കു​തി​പ്പും കി​ത​പ്പും അ​നാ​വ​ര​ണം ചെ​യ്യു​ന്ന "സ്നേ​ഹ​ഗോ​പു​രം’ എ​ന്ന പേ​രി​ലു​ള്ള പു​സ്ത​കം കെ.​സി.​ വ​ർ​ഗീ​സ് ക​ണ്ണ​ന്പു​ഴ​യാ​ണ് ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ദീ​പി​ക ബു​ക് ഹൗ​സ് ആ​ണ് പു​സ്ത​ക​ത്തി​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.
മാ​ള പൗ​രാ​വ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ വൈ​കീ​ട്ട് 4.30ന് ​സി.​യു.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​സ്ത​ക പ്ര​കാ​ശ​ന​വും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സു​പ്രീം​കോ​ട​തി റി​ട്ട. ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് നി​ർ​വ​ഹി​ക്കും.
ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബെ​ന്നി ബ​ഹ്നാ​ൻ എം​പി നി​ർ​വ​ഹി​ക്കും. അ​ഡ്വ. വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും.
ആ​ധ്യാ​ത്മി​ക-​സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രും ജ​ന​പ്ര​തി​നി​ധി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പൗ​രാ​വ​ലി ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ന്‍റി ജോ​സ​ഫ് ത​ട്ട​ക​ത്ത്, കെ.​സി.​ വ​ർ​ഗീ​സ്, ജോ​ളി വ​ട​ക്ക​ൻ, സി.​എ​ൻ.​ സു​ധാ​ർ​ജു​ന​ൻ, ഡേ​വി​സ് പാ​റേ​ക്കാ​ട്ട് എ​ന്നി​വ​ർ പ​റ​ഞ്ഞു.