ചൊ​ക്ക​ന സെ​ന്‍റ് മേ​രീ​സ് പള്ളിയി​ൽ ഇന്നു തിരുനാ​ൾ
Thursday, August 15, 2019 12:34 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: ചൊ​ക്ക​ന സെ​ന്‍റ് മേ​രീ​സ് ദേവാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാരോ​പ​ണ​ തിരു​നാ​ളിനു​ കൊ​ടി​ക​യ​റി. കേ​ര​ള​സ​ഭ മാ​നേ​ജിം​ഗ് എ​ഡി​റ്റ​റും കുറ്റിക്കാട് ഫൊറോന വികാരിയു മായ ഫാ. ​വി​ത്സ​ൻ ഈ​ര​ത്ത​റ തി​രു​ക്ക​ർ​മങ്ങ​ൾ​ക്കു മു​ഖ്യ കാ​ർ​മി​ക​ത്വം വഹിച്ചു.
തി​രു​നാ​ൾ ദി​ന​മായ ഇന്നു രാ​വി​ലെ 11 ന് ​ദി​വ്യ​ബ​ലി​ക്ക് അ​ന്ത​ർ​ദേ​ശീ​യ മാ​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​വി​ത്സ​ൻ എലുവത്തി​ങ്കൽ കൂ​ന​​ൻ മു​ഖ്യ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച ഉൗ​ട്ട് .
വി​കാ​രി ഫാ. ​ഫ്രാ​ങ്കോ പ​റ​പ്പു​ള്ളി, കൈ​ക്കാ​രന്മാ​രായ ബാ​ബു മ​നാ​ട്ടു​കാ​ലാ​യി​ൽ, ഷാ​രോ​ണ്‍ മ​നാ​ട്ടു​കാ​ലാ​യി​ൽ, തി​രു​നാ​ൾ ക​ണ്‍​വീ​ന​ർ ഷാ​ജു എ​ള​പ്പു​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.