കെഎ​സ്ആ​ർ​ടി​സി റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്; ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ
Thursday, August 15, 2019 12:33 AM IST
ചാ​ല​ക്കു​ടി: കെഎ​സ്ആ​ർ​ടി​സി റോ​ഡി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ലം കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ഗ​താ​ഗ​ത​കു​രു​ക്കി​ൽ. കെഎ​സ്ആ​ർ​ടി​സി റോ ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​തി​നു പു​റ​മെ പ​ല​രും വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത് പോ​ കു​ക​യാ​ണ്. ഇ​തു​മൂ​ലം റോ​ഡി​ൽ വ​ൻ ഗ​താ​ഗ​തക്കുരു​ക്കാ​ണ്.
ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു കാ​ർ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട​തു​മൂ​ലം ഏ​റെ​നേ​രം ഗ​താ​ഗ​ത​സ്തം​ഭ​ന​ത്തി​നി​ട​യാ​ക്കി.
കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കു​ന്ന ബ​സു​ക​ളും അ​വി​ടെ​നി​ന്നും വ​രു​ന്ന ബ​സു​ക​ളും റോ​ഡി​ൽ കി​ട​ക്കേ​ണ്ടി​വ​ന്നു. കാ​ർ നി​ർ​ത്തി ബാ​ങ്കി​ൽ പോ​യ കാ​ർ ഉ​ട​മ വ​ന്ന് കാ​ർ മാ​റ്റു​ന്ന​തു​വ​രെ ഗ​താ​ഗ​ത​സ്തം​ഭ​ന​മാ​യി​രു​ന്നു. കെഎ​സ്ആ​ർ​ടി​സി റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​റു​ത്തി​യി​ട്ട് യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ​യാ​ണു ചി​ല വാ​ഹ​ന​ഉ​ട​മ​ക​ൾ പോ​കു​ന്ന​ത്.