സി.​വി. കു​ര്യാ​ക്കോ​സ് പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Thursday, August 15, 2019 12:31 AM IST
മു​തു​വ​റ: പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നേ​താ​വ് സി.​വി. കു​ര്യാ​ക്കോ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി സു​ജാ​ത മു​ര​ളി​ധ​ര​നെ അ​ഞ്ചി​നെ​തി​രെ ഏ​ഴ് വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. യു​ഡി​എ​ഫ് ധാ​ര​ണപ്ര​കാ​രം കോ​ണ്‍​ഗ്ര​സി​ലെ അ​ഡ്വ. ബി​ജു വ​ർ​ഗീ​സ് രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്. വി​ക​സ​ന സ്റ്റാ​ൻഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​നാ​യി​രു​ന്നു. സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ സ​തീ​ഷ് കു​മാ​ർ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം, കൈ​പ്പറ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം, ലൈ​വ് സ്റ്റോ​ക്ക് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം, അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗം, ഗ​വ​. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ച്ച്ഡി​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.
അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ മു​ൻ ചീ​ഫ് വി​പ്പും കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​വു​മാ​യ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. ലൈ​ജു സി. ​എ​ട​ക്ക​ള​ത്തൂ​ർ, അ​ഡ്വ. ബി​ജു വ​ർ​ഗീ​സ്, സി​പി​എം പു​ഴ​യ്ക്ക​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി​യും, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സീ​നി​യ​ർ അം​ഗവു​മാ​യ പി.​കെ. പു​ഷ്പാ​ക​ര​ൻ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്് ജോ​ണ്‍​സ​ണ്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, അ​ഡ്വ. സോ​ളി ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സിഡ​ന്‍റ് സു​മ ഹ​രി, അ​ടാ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, കോ​ല​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, തോ​മ​സ് ആ​ന്‍റ​ണി, ടി. ​ജ​യ​ല​ക്ഷ്മി, ര​ഞ്ജു വാ​സു​ദേ​വ​ൻ, വി. ​ഒ. ചു​മ്മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.