ലൈ​ഫ് പ​ദ്ധ​തി: രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം
Thursday, August 15, 2019 12:31 AM IST
തൃ​ശൂ​ർ: ലൈ​ഫ് ഫേ​സ്-3 ഭൂ​ര​ഹി​ത-​ഭ​വ​ന​ര​ഹി​ത​രു​ടെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള ഗു​ണ​ഭോ​ക്താ​ക്ക​ൾ രേ​ഖാ​പ​രി​ശോ​ധ​ന​യ്ക്കും അ​ർ​ഹ​താ പ​രി​ശോ​ധ​ന​യ്ക്കു​മാ​യി കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ നേ​രി​ട്ട് എ​ത്ത​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
റേ​ഷ​ൻ​കാ​ർ​ഡ് (പു​തി​യ​ത്/​പ​ഴ​യ​ത്), സ്വ​ന്ത​മാ​യോ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രി​ലോ നി​ല​വി​ൽ വ​സ്തു/​പ​ര​ന്പ​രാ​ഗ​ത​മാ​യി ഭൂ​മി കൈ​മാ​റി​ക്കി​ട്ടാ​നോ ഉള്ള സാ​ധ്യ​ത ഇ​ല്ലാ​യെ​ന്നു​ള​ള വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ത്തി​ൽനി​ന്നു​ള്ള റ​സി​ഡ​ൻ​ഷ്യ​ൽ സാ​ക്ഷ്യ​പ​ത്രം, വി​ല്ലേ​ജ് ഓ​ഫീ​സ് നി​ന്നു​ള്ള വാ​ർ​ഷി​ക വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് (കാ​ൻ​സ​ർ രോ​ഗി​ക​ൾ, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ, പ​ക്ഷാ​ഘാ​തത്താ​ൽ ത​ള​ർ​ന്നു​കി​ട​ക്കു​ന്ന​വ​ർ, ആ​ൽ​സ് ഹൈമേ​ഴ്സ്, ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​വ​ർ), ആ​ധാ​ർ​കാ​ർ​ഡ് എ​ന്നി​വ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്കു ഹാ​ജ​രാ​ക്കേ​ണ്ട രേ​ഖ​ക​ൾ. ഡി​വി​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ 26 മു​ത​ൽ സെ​പ്തം​ബ​ർ 23 വ​രെ​യാ​ണ് പ​രി​ശോ​ധ​ന.