കാ​രു​ണ്യ​മാ​ണ് സ​ഭ​യു​ടെ മു​ഖം: മാ​ർ തൂ​ങ്കു​ഴി
Thursday, August 15, 2019 12:31 AM IST
കൂ​നം​മൂ​ച്ചി: കാ​രു​ണ്യ​മാ​ണ് സ​ഭ​യു​ടെ മു​ഖ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി. കൂ​നം​മൂ​ച്ചി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് ഇ​ട​വ​ക​യി​ലെ പ്ര​വാ​സി സ​ഹോ​ദ​ര​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ട​വ​ക​ക്കാ​രും ഇ​ട​വ​ക പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രു​മാ​യ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പെ​ൻ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും മാ​ർ തൂ​ങ്കു​ഴി നി​ർ​വ​ഹി​ച്ചു.
പ്ര​വാ​സി കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ ജോസഫ് ത​ര​ക​ൻ പ​ട്ടാ​ത്ത​യി​ൽ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​വ​രു​ടെ ലി​സ്റ്റ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി​ക്കു കൈ​മാ​റി.