കൊണ്ടാഴിയിൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ സ്ഥ​ല​ങ്ങ​ൾ എംഎൽഎ സന്ദർശിച്ചു
Thursday, August 15, 2019 12:29 AM IST
കൊ​ണ്ടാ​ഴി : പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലെ കാ​ട്ടാ​ള​ത്തു​കോ​ള​നി​പ്ര​ദേ​ശ​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ സ്ഥ​ല​ങ്ങ​ൾ യു.​ആ​ർ. പ്ര​ദീ​പ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു. വ​ന​മേ​ഖ​ല​യു​ടെ ഉ​ൾ​ഭാ​ഗ​ത്ത് ഉ​രു​ൾ​പൊ​ട്ടി​യി​തി​നാ​ൽ ആ​ൾ വ​സ്തു നാ​ശ​മി​ല്ലാ​തെ കോ​ള​നി​ക്കാ​ർ ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
പാ​റ​മേ​ൽ​പ്പ​ടി മേ​ലേ​മു​റി കു​ള​ന്പ് മു​ള്ള​മ​ട ഭാ​ഗ​ത്തെ കൂ​റ്റ​ൻ​പാ​റ​യി​ൽ വി​ള്ള​ൽ വീ​ണ ഭാ​ഗ​വും എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. ത​ല​പ്പി​ള്ളി ത​ഹ​സി​ൽ​ദാ​ർ ഇ ​എ​ൻ രാ​ജു,വി​ല്ലേ​ജോ​ഫീ​സ​ർ ജോ​ണ്‍ ബോ​സ്കോ, കൊ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം ​ജ​യ​ല​ക്ഷ്മി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സു​ലേ​ഖ പ്ര​ദീ​പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. വി​ശ്വ​നാ​ഥ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ആ​ർ. പ്ര​കാ​ശ​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ധ​ന്യ സു​രേ​ഷ്, ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് റേ​ഞ്ച​ർ ജെ ​സാ​സം​ണ്‍, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​വി​നോ​ദ്, പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ ബെ​ന്നി, സി​പി​ഐ എം ​ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​എം. കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ അ​നു​ഗ​മി​ച്ചു.
ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന കു​ള​ത്തി​ങ്ക​ൽ ജ​യ​ൻ, കു​ഴി​യി​ൽ രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ, മേ​ലേ​മു​റി ക​രി​ന്പ​ന​യ്ക്ക​ൽ സെ​ന്തി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളും എം​എ​ൽ​എ സ​ന്ദ​ർ​ശി​ക്കു​ക​യു​ണ്ടാ​യി.