ചക്കിത്തറയിലെ വീ​ടു​ക​ൾ വൃത്തിയാക്കി
Wednesday, August 14, 2019 1:05 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ വ​ട​ക്കേ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ച​ക്കി​ത്ത​റ കോ​ള​നി​യി​ലെ 40 വീ​ടു​ക​ളി​ൽ വ​ട​ക്കേ​ക്കാ​ട് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ലീ​നിം​ഗ് ന​ട​ത്തി. വീ​ടു​ക​ൾ​ക്കു​ള്ളി​ൽ കെ​ട്ടി​നി​ന്നി​രു​ന്ന ചെ​ളി​യും വെ​ള്ള​വും പോ​ലീ​സു​കാ​ർ പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വൃ​ത്തി​യാ​ക്കി. എ​സ്ഐ​മാ​രാ​യ പി.​അ​ബ്ദു​ൾ​ഹ​ക്കീം, കെ.​പ്ര​ദീ​പ്കു​മാ​ർ, എ​എ​സ്ഐ സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഐ​പി ബ​റ്റാ​ലി​യ​നി​ലെ അ​ബ്ദു​ൾ, ആ​ന്‍റ​ണി, സ​ചീ​ന്ദ്ര​ൻ, ഡി​നു, അ​ന​ന്ത​ൻ, സൗ​മ്യ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. കൊ​ച്ച​ന്നൂ​ർ, വൈ​ല​ത്തൂ​ർ, ച​ക്കി​ത്ത​റ എ​ന്നീ മൂ​ന്നു ക്യാ​ന്പു​ക​ളി​ലാ​യി 80 വീ​ട്ടു​കാ​ർ ഇ​പ്പോ​ഴും താ​മ​സി​ക്കു​ന്നു​ണ്ട്.
പു​ന്ന​യൂ​ർ​ക്കു​ള​ത്ത് ക​നോ​ലി​ക​നാ​ലി​ന്‍റെ​യും തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന​തു​മൂ​ലം ചി​ല വീ​ട്ടു​കാ​ർ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​ട്ടു​ണ്ട്.