ലി​സ്റ്റി​ൽ പേ​രി​ല്ല; ക്യാ​ന്പി​ൽ വാ​ക്കേ​റ്റം
Wednesday, August 14, 2019 12:59 AM IST
മാ​ള: ദു​രി​താ​ശ്വാ​സ​ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ലി​സ്റ്റി​ൽ ചേ​ർ​ത്തി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ഴൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ ക്യാ​ന്പി​ൽ വാ​ക്കേ​റ്റ​വും പോ​ലീ​സ് ഇ​ട​പെ​ട​ലു​മു​ണ്ടാ​യി. ഇ​വി​ടെ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന 15 കു​ടും​ബ​ങ്ങ​ളു​ടെ പേ​രു​ക​ളാ​ണ് ലി​സ്റ്റി​ൽ ഇ​ല്ലാ​ത്ത​ത്.
പ്ര​ള​യ​ജ​ലം ക​യ​റി​തു​ട​ങ്ങി​യ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ക്യാ​ന്പി​ൽ ഉ​ള്ള​വ​രാ​ണ് ഇ​വ​രെ​ന്നും ത​ങ്ങ​ളു​ടെ പേ​രു​ക​ൾ രേ​ഖ​ക​ളി​ൽ എ​ന്തു​കൊ​ണ്ടാ​ണ് ചേ​ർ​ക്കാ​ത്ത​ത് എ​ന്നു​മാ​ണ് കൊ​ച്ചു​ക​ട​വ് സ്വ​ദേ​ശി കു​ഴി​ക​ണ്ട​ത്തി​ൽ കാ​സിം അ​ട​ക്ക​മു​ള്ള​വ​ർ ചോ​ദി​ക്കു​ന്ന​ത്.
റ​വ​ന്യൂ അ​ധി​കൃ​ത​രും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​മാ​ണ് ഇ​വി​ടെ ക്യാ​ന്പി​ലെ​ത്തി​യ​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ഇ​വ​രു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 80 കു​ടും​ബ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​ന്ന​ലെ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് റ​വ​ന്യൂ അ​ധി​കൃ​ത​ർ റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നീ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ത​ങ്ങ​ൾ പ​ല​രും പ​ട്ടി​ക​യി​ലി​ല്ലെ​ന്ന് അ​റി​യു​ന്ന​ത്. തു​ട​ർ​ന്നാ​ണ് വി​വ​രം തി​ര​ക്ക​ലും വാ​ക്കു​ത​ർ​ക്ക​വു​മു​ണ്ടാ​യ​ത്.
കു​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി.​പോ​ൾ​സ​ണ്‍ അ​ട​ക്ക​മു​ള്ള​വ​ർ വി​ഷ​യം തി​ര​ക്കു​ക​യും ഉ​ച്ച​ത്തി​ൽ സം​സാ​ര​മാ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ട​പെ​ട്ട് ഇ​വ​രെ​യെ​ല്ലാം ക്യാ​ന്പി​ൽ​നി​ന്നും മാ​റ്റി​യ​ത്.
വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​യി വി​ല്ലേ​ജ് ഓ​ഫീ​സി​ലും ഫോ​ണി​ൽ തി​ര​ക്കി​യ​പ്പോ​ൾ അ​നു​കൂ​ല​മാ​യ സ​മീ​പ​ന​മ​ല്ല ഉ​ണ്ടാ​യ​തെ​ന്ന് ക്യാ​ന്പം​ഗ​ങ്ങ​ൾ പ​റ​യു​ന്നു. 2018ലെ ​പ്ര​ള​യ​വും ബാ​ധി​ക്ക​പ്പെ​ട്ട ഇ​വ​ർ​ക്ക് അ​ന്ന് സ​ഹാ​യ​മൊ​ന്നും ല​ഭി​ച്ചി​ല്ല എ​ന്ന പ​രി​ഭ​വ​വും ഉ​ണ്ട്. വി​ഷ​യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​രു​ടെ ആ​വ​ശ്യം.