വെ​ള്ള​മി​റ​ങ്ങി; ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക്, എ​ട്ട് ക്യാ​ന്പു​ക​ൾ നി​ർ​ത്തി
Wednesday, August 14, 2019 12:59 AM IST
മാ​ള: മ​ഴ മാ​റി​നി​ന്ന​തോ​ടെ വെ​ള്ളം ഇ​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​തു​ട​ങ്ങി. മാ​ള മേ​ഖ​ല​യി​ൽ എ​ട്ടു ക്യാ​ന്പു​ക​ൾ ഇ​ന്ന​ലെ നി​ർ​ത്തി.
പൊ​യ്യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് ക്യാ​ന്പു​ക​ൾ, കു​ഴൂ​രി​ലെ ഐ​രാ​ണി​ക്കു​ളം ഗ​വ. സ്കൂ​ളി​ലെ ക്യാ​ന്പ്, അ​ന്പ​ഴ​ക്കാ​ട് സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ലെ ക്യാ​ന്പ്, അ​ന്ന​മ​ന​ട ക​ല്ലൂ​ർ സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ലെ ക്യാ​ന്പ് എ​ന്നി​വ​യാ​ണ് ഇ​ന്ന​ലെ നി​ർ​ത്തി​യ​ത്.
കു​ഴൂ​രി​ൽ മൂ​ന്ന് ക്യാ​ന്പു​ക​ളും മാ​ള, പു​ത്ത​ൻ​ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട് ക്യാ​ന്പു​ക​ളാ​ണ് ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മേ​ല​ഡൂ​ർ സ്കൂ​ളി​ലെ ക്യാ​ന്പി​ൽ​നി​ന്നും ഭൂ​രി​ഭാ​ഗം പേ​രും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യി​ട്ടു​ണ്ട്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നും വെ​ള്ളം ഭൂ​രി​ഭാ​ഗ​വും ഇ​റ​ങ്ങി​യ​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി.