മ​ഴ​ക്കെ​ടു​തി: ജി​ല്ല​യി​ൽ ര​ണ്ടു മ​ര​ണം; ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ 47978 പേ​ർ
Wednesday, August 14, 2019 12:59 AM IST
തൃ​ശൂ​ർ: മ​ഴ​ക്കെ​ടു​തി​യി​ൽ ഇ​ന്ന​ലെ ജി​ല്ല​യി​ൽ മ​രി​ച്ച​ത് ര​ണ്ടു​പേ​ർ. വെ​ങ്കി​ട​ങ്ങ് ക​ണ്ണോ​ത്ത് പു​ല്ല റോ​ഡി​ലെ പു​ളി​ക്ക​ൽ നാ​സ​റി​ന്‍റെ ഭാ​ര്യ റ​സി​യ (47), കു​റ്റി​ക്കാ​ട് ഒ​റ്റ​ക്കൊ​ന്പ​ൻ വെ​ളു​ത്താ​യി വീ​ട്ടി​ൽ സ​ത്യ​ൻ (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
പൊ​ണ്ണ​മു​ത കോ​ൾ​പ​ട​വി​ൽ കൈ​കാ​ലു​ക​ൾ ക​ഴു​കാ​നാ​യി ഇ​റ​ങ്ങി​യ റ​സി​യ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ സ​ണ്‍​ഷേ​ഡ് ത​ക​ർ​ന്നു​വീ​ണാ​ണ് സ​ത്യ​ൻ മ​രി​ച്ച​ത്.
ഇ​ന്ന​ലെ വൈ​കീ​ട്ട​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് ജി​ല്ല​യി​ൽ 245 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണു​ള്ള​ത്. 16,101 കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നാ​യി 47,978 പേ​ർ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്നു. ഇ​തു​വ​രെ 219 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും 22 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​താ​യും എ​ട്ടു​പേ​ർ മ​രി​ച്ച​താ​യും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.