കൊ​ണ്ടാ​ഴി മേ​ലേ​മു​റി കു​ന്നി​ൻ​ചെ​രു​വിൽ വി​ള്ള​ൽ
Wednesday, August 14, 2019 12:57 AM IST
പ​ഴ​യ​ന്നൂ​ർ: കൊ​ണ്ടാ​ഴി മേ​ലേ​മു​റി കു​ന്നി​ൻ​ചെ​രു​വി​ലെ വി​ള്ള​ൽ ഗു​രു​ത​ര​മെ​ന്ന് വി​ദ​ഗ്ധ​സം​ഘം. പ്ര​ദേ​ശ​ത്തു​നി​ന്ന് പൂ​ർ​ണ​മാ​യും ആ​ളു​ക​ളെ മാ​റ്റു​ന്നു.
തി​ങ്ക​ളാ​ഴ്ച​യാ​ണ് 13-ാം വാ​ർ​ഡി​ലെ മേ​ല​മു​റി ഭാ​ഗ​ത്ത് ജ​ന​വാ​സ​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന് വ​ന​മേ​ഖ​ല​യി​ൽ ചെ​ങ്കു​ത്താ​യ കു​ന്നി​ൽ വി​ണ്ടു​കീ​റി​യ​ത് ക​ണ്ട​ത്. അ​ന്നു​ത​ന്നെ കൊ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 23 കു​ടും​ബ​ങ്ങ​ളെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ക​ൾ​നി​ല​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. 48 കു​ടും​ബ​ങ്ങ​ൾ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മാ​റി.
ജി​യോ​ള​ജി​യു​ടെ​യും മ​ണ്ണു​സം​ര​ക്ഷ​ണ​വ​കു​പ്പി​ലെ​യും വി​ദ​ഗ്ധ​രാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സ്ഥി​തി ഗു​രു​ത​ര​മെ​ന്ന് വി​ല​യി​രു​ത്തി​യ​ത്. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളെ​യും ശ​ക്ത​മാ​യ മ​ഴ ക​ഴി​യു​ന്ന​തു​വ​രെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചു.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് വ​നം​വ​കു​പ്പ് വാ​ച്ച്മാ​ൻ വി​ള്ള​ൽ ക​ണ്ട​ത്. പി​ന്നീ​ട് വി​ള്ള​ൽ വ​ലു​താ​കു​ക​യാ​യി​രു​ന്നു. ചി​ല സ്ഥ​ല​ത്ത് മൂ​ന്ന് ഇ​ഞ്ച് വ​രെ വീ​തി​യി​ൽ ഭൂ​മി വി​ണ്ടി​ട്ടു​ണ്ട്. 30 മീ​റ്റ​ർ നീ​ള​ത്തി​ൽ വി​ള്ള​ലു​ണ്ട്. നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​ത്.