ദു​രി​താ​ശ്വാ​സം: അ​വ​ശ്യ​വ​സ്തു​ക്ക​ൾ കൈമാറി
Wednesday, August 14, 2019 12:57 AM IST
പു​ന്നം​പ​റ​ന്പ്: ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കു ന​ൽ​കു​ന്ന​തി​നാ​യി മ​ച്ചാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ലെ കെ​സിവൈഎം​പ്ര​വ​ർ​ത്ത​ക​ർ സ്വ​രൂ​പി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ൾ​അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വാ​ന്ത​നം ചാ​രി​റ്റിബ​ിൾ സൊ​സൈ​റ്റി​ക്ക് കൈ​മാ​റി. അ​തി​രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ​സി​വൈ​എം ​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ൽ​വി​ൻ ജോ​സ​ഫ് സ്വ​ന്ത​നം ട്ര​സ്റ്റ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് പൂ​പ്പാ​ടി​യ്ക്കാ​ണ് ന​ൽ​കി​യ​ത്.
ച​ട​ങ്ങി​ൽ​അ​തി​രൂ​പ​ത കെസി​വൈ​എം പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ,ഭാ​ര​വാ​ഹി​ക​ളാ​യ നി​ധി​ൻ​മാ​ത്യു, റി​റ്റോ​പോ​ൾ, ലി​ജു​വി​ല്യം​സ്, നി​ധി​ൻ ഡേ​വീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ട​വ​ക വി​കാ​രി ഫാ.​ജെ​യ്സ​ണ്‍​മാ​റോ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​വ​ശ്യ​വ​സ്തു​ക്ക​ൾ സ്വ​രൂ​പി​ച്ച​ത്.