മു​ണ്ട​ത്തി​ക്കോ​ട് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​ക​ർ​മം നാ​ളെ
Wednesday, August 14, 2019 12:57 AM IST
വ​ട​ക്കാ​ഞ്ചേ​രി: പു​തു​താ​യി നി​ർ​മി​ച്ച മു​ണ്ട​ത്തി​ക്കോ​ട് ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​ക​ർ​മം നാ​ളെ രാ​വി​ലെ 9ന് ​അ​തി​രൂ​പ​ത മെ​ത്രാ​പോ​ലീ​ത്ത​മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നി​ർ​വ്വ​ഹി​ക്കും. തു​ട​ർ​ന്ന് വൈ​ദീ​ക, സ​ന്യ​സ്ത സം​ഗ​മം, കി​ട​പ്പു രോ​ഗി വ​യോ​ജ​ന സം​ഗ​മം, ആ​ദ്യ​കു​ർ​ബ്ബാ​ന സ്വീ​ക​ര​ണം, സ്ഥൈ​ര്യ​ലേ​പ​നം എ​ന്നീ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് അ​തി​രൂ​പ​ത മു​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി മു​ഖ്യ​കാ​ർ​മ്മി​ക​നാ​കും.​വൈ​കീ​ട്ട് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​മാ​രി ര​മ്യ ഹ​രി​ദാ​സ് എം.​പി, അ​നി​ൽ അ​ക്ക​ര എംഎ​ൽ​എ എ​ന്നി​വ​ർ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​റാ​ഫി​ത​ട്ടി​ൽ അ​റി​യി​ച്ചു.