പൊ​തു​ന്പു​ചി​റ​യ്ക്കു സമീപം വീ​ണ്ടും അ​പ​ക​ടം; കാ​റി​ടി​ച്ച് ക​ലു​ങ്ക് ത​ക​ർ​ന്നു
Tuesday, August 13, 2019 12:50 AM IST
പു​ല്ലൂ​ർ: അ​വി​ട്ട​ത്തൂ​ർ റോ​ഡി​ൽ പൊ​തു​ന്പു​ചി​റ​യി​ൽ വീ​ണ്ടും അ​പ​ക​ടം.
കാ​റി​ടി​ച്ച് പൊ​തു​ന്പു​ചി​റ അ​പ​ക​ട​വ​ള​വി​ലെ ക​ൽ​ഭി​ത്തി ത​ക​ർ​ന്നു. ഉൗ​ര​കം മാ​ളി​യേ​ക്ക​ൽ ജോ​ണ്‍​സ​ൻ മ​ക​ൻ റി​ൻ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ർ രാ​ത്രി പന്ത്രണ്ടോടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പു​ല്ലൂ​ർ ഭാ​ഗ​ത്തു​നി​ന്നു വ​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​നം ക​റ​ങ്ങി തി​രി​ഞ്ഞ് അ​വി​ട്ട​ത്തൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന രീ​തി​യി​ലാ​യി. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.
റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ശേ​ഷ​മു​ള്ള ഇ​രു​പ​താ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്. ആ ​ഭാ​ഗ​ത്തെ റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും വേ​ണ്ട​ത്ര വീ​തി ഇ​ല്ലാ​യ്മ​യും വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ കാ​ഴ്ച മ​റ​യ്ക്കും​വി​ധ​മു​ള്ള റോ​ഡി​ന്‍റെ നി​ർ​മാ​ണ​വു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നു ലോ​ക് താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വാ​ക് സ​റി​ൻ പെ​രേ​പ്പാ​ട​ൻ പ​റ​ഞ്ഞു.