തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ പ്ര​തി​കാ​ര​മെ​ന്നു മു​സ്‌ലിം ലീ​ഗ്
Friday, July 12, 2019 1:06 AM IST
തൃ​ശൂ​ർ: ലോ​ക​്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​ന് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് ജ​ന​ങ്ങ​ളോ​ട് പ്ര​തി​കാ​രം ചെ​യ്യു​ക​യാ​ണെ​ന്നു മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ. മു​ഹ​മ്മ​ദ് റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്രട്ടേറി​യ​റ്റ് അം​ഗം ഇ.​പി. ക​മ​റു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. അ​മീ​ർ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​വി. അ​ബ്ദു റ​ഹീം, പി.​കെ. മു​ഹ​മ്മ​ദ്, വി.​കെ. മു​ഹ​മ്മ​ദ്, ഐ.​ഐ. അ​ബ്ദു​ൽ മ​ജീ​ദ്, വി.​എം. മു​ഹ​മ്മ​ദ് ഗ​സാ​ലി, പി.​കെ. ഷാ​ഹു​ൽ ഹ​മീ​ദ്, പി.​എ. ഷാ​ഹു​ൽ ഹ​മീ​ദ്, എം.​വി. സു​ലൈ​മാ​ൻ, ആ​ർ.​പി. ബ​ഷീ​ർ, ഗ​ഫൂ​ർ ക​ട​ങ്ങോ​ട്, സി. ​അ​ബൂ​ട്ടി ഹാ​ജി, ഉ​സ്മാ​ൻ ക​ല്ലാ​ട്ട​യി​ൽ, അ​സീ​സ് താ​ണി​പ്പാ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.