ബ്ലൂ ​ആ​ർ​മി പ്ര​വ​ർ​ത്ത​നം വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക്; ഉദ്ഘാ​ട​നം അ​ന്തി​ക്കാ​ട് ബ്ലോ​ക്കി​ൽ
Friday, July 12, 2019 1:06 AM IST
തൃ​ശൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പു​മാ​യി ചേ​ർ​ന്നു ന​ട​പ്പി​ലാ​ക്കു​ന്ന ജ​ല​ര​ക്ഷ ജീ​വ​ര​ക്ഷ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ബ്ലൂ ​ആ​ർ​മി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​നി വി​ദ്യാ​ർ​ത്ഥി​ക​ളി​ലേ​ക്ക്. ജി​ല്ല​യി​ൽ അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ 48 സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലാ​യാ​ണ് ആ​ദ്യഘ​ട്ട​ത്തി​ൽ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക.
ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ഉ​ദ​യ​പ്ര​കാ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം തീ​രു​മാ​നി​ച്ചു.
ജ​ല​സം​ര​ക്ഷ​ണ അ​വ​ബോ​ധം വി​ദ്യാ​ർ​ഥി​ക​ളി​ൽ സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി മ​ഴ​ക്കു​ഴി നി​ർ​മാ​ണം, ജ​ല​ബ​ജ​റ്റ് ത​യാറാ​ക്ക​ൽ, കി​ണ​ർ റീ​ചാ​ർ​ജിം​ഗ്്, ജ​ല​ശു​ദ്ധി പ​രി​ശോ​ധ​ന, വൃ​ക്ഷ​ത്തൈ ന​ട​ൽ, തെ​ങ്ങി​നു ത​ടം ഇ​ട​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തും.
സം​ഘാ​ട​ക സ​മി​തി യോ​ഗം 15 ന് ​അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​രും. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​നം കി​ല​യി​ൽ പൂ​ർ​ത്തി​യാ​യി. ജ​ല​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ച് ഡോ. ​വി​ദ്യാ​സാ​ഗ​ർ ക്ലാ​സെ​ടു​ത്തു.
അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ശ്രീ​ദേ​വി, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പി.​ഡി.സി​ന്ധു, അ​ധ്യാ​പ​ക​ർ, ഉ​ദ്യോ ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.