ജി​ല്ലാ പി​ടി​എ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​മേ​ള നാ​ളെ
Friday, July 12, 2019 1:06 AM IST
തൃ​ശൂ​ർ: ജി​ല്ലാ പി​ടി​എ​യു​ടെ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് മേ​ള നാ​ളെ രാ​വി​ലെ പ​ത്തി​നു ടൗ​ണ്‍​ഹാ​ളി​ൽ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ, ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ എ​ന്നി​വ​ർ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം ന​ട​ത്തും.
ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി, മേ​യ​ർ അ​ജി​ത വി​ജ​യ​ൻ എ​ന്നി​
വ​ർ പ​ങ്കെ​ടു​ക്കും. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് വി​ഭാ​ഗ​ങ്ങ​ളി​ലെ മി​ക​ച്ച പി​ടി​എ, മി​ക​ച്ച അ​ധ്യാ​പ​ക​ൻ, മി​ക​ച്ച പി​ടി​എ പ്ര​സി​ഡ​ന്‍റ്, മി​ക​ച്ച സ്കൂ​ൾ എ​ന്നി​വ​യ്ക്കാ​ണു പു​ര​സ്കാ​രം. 100 ശ​ത​മാ​നം വി​ജ​യ​വും കൂ​ടു​ത​ൽ എ ​പ്ല​സും നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും മു​ഴു​വ​ൻ എ ​പ്ല​സും വി​വി​ധ മേ​ള​ക​ളി​ൽ സ​മ്മാ​ന​ങ്ങ​ളും നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും.
വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷണ​നാ​യ പി. ​ചി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​നെ ആ​ദ​രി​ക്കു​മെ​ന്നു ജി​ല്ലാ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ജെ. ​ഒ​ല്ലൂ​ക്കാ​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൽ. സു​രേ​ഷ്, ട്ര​ഷ​റ​ർ രാ​ജ്കു​മാ​ർ മ​ധു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.