വാ​ക്കു പാ​ലി​ക്കാ​ത്ത​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് റോ​ഡ് ഉ​പ​രോ​ധി​ച്ചു
Friday, July 12, 2019 1:03 AM IST
തൃ​ശൂ​ർ: മ​ണ്ണു​ത്തി-​വ​ട​ക്ക​ഞ്ചേ​രി ആ​റു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണം നി​ർ​ത്തിവ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും, കു​തി​രാ​ൻ തു​ര​ങ്കം സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു തു​റ​ന്നു കൊ​ടു​ക്കു​മെ​ന്നു മൂ​ന്നുത​വ​ണ ഉ​റ​പ്പ് ന​ൽ​കി വാ​ക്ക് പാ​ലി​ക്കു​വാ​ൻ ക​ഴി​യാ​ത്ത കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ​യും അ​തീ​വ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യ്ക്കെ​തി​രെ പാ​ണ​ഞ്ചേ​രി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​തി​രാ​ൻ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യപാ​ത ഉ​പ​രോ​ധി​ച്ചു. മു​ൻ എം​എ​ൽ​എ എം.​പി.​വി​ൻ​സെ​ന്‍റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. അ​ഭി​ലാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ല​ത്തൂ​ർ പാ​ർ​ല​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് പാ​ള​യം പ്ര​ദീ​പ്, കെ​പി​സി​സി അം​ഗം ലീ​ലാ​മ്മ തോ​മ​സ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം. രാ​ജീ​വ്, അ​നി​ൽ പൊ​റ്റെ​ക്കാ​ട്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് പാ​ലോ​ക്കാ​ര​ൻ, ടി.​എ​സ്. മ​നോ​ജ് കു​മാ​ർ, ബാ​ബു തോ​മ​സ്, ജി​നി ജോ​യി, ബി​ന്ദു കാ​ട്ടു​ങ്ങ​ൽ, കെ.​പി. എ​ൽ​ദോ​സ്, റോ​യ് തോ​മ​സ്, സി.​വി ജോ​സ്, കെ.പി. ചാ​ക്കോ​ച്ച​ൻ, റെ​ജി പാ​ണം​കു​ടി​യി​ൽ, രാ​ജേ​ഷ് കു​ള​ങ്ങ​ര, സു​ശീ​ല രാ​ജ​ൻ, വി.​പി. സു​ഭ​ദ്ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
സ​മ​ര​ത്തെതു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ച​തു പോ​ലീ​സുമായി സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി. പോ​ലീ​സ് നേ​താ​ക്ക​ളെ അ​റ​സ്റ്റുചെ​യ്ത് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു.