ഇ​രി​ങ്ങാ​ല​ക്കു​ടയിൽ ആ​ധു​നിക ഫി​ഷ് മാ​ർ​ക്ക​റ്റിന് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം
Friday, July 12, 2019 1:01 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സം​സ്ഥാ​ന തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ദേ​ശീ​യ മ​ത്സ്യ വി​ക​സ​ന ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച് ന​ഗ​ര​സ​ഭ​ക്ക് കൈ​മാ​റി​യ ആ​ധു​നി​ക ഹൈ​ജി​നി​ക്ക് ഫി​ഷ് മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ലെ മു​റി​ക​ളു​ടെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് നി​യ​മാ​വ​ലി കൗ​ണ്‍​സി​ൽ യോ​ഗം അം​ഗീ​ക​രി​ച്ചു.
സ്റ്റാ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ബ​ന്ധ​ന​ക​ൾ ഇ​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മൊ​ത്ത-​ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​ർ ത​മ്മി​ലു​ണ്ട ായി​രു​ന്ന ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭൂ​രി​ഭാ​ഗം സ്റ്റാ​ളു​ക​ളും ഒ​ഴി​ഞ്ഞു പോ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ നി​യ​മാ​വ​ലി​ക്ക് രൂ​പം ന​ൽ​കി​യ​ത്. വ്യാ​പാ​രി​ക​ളു​ടെ അ​ഭി​പ്രാ​യം കൂ​ടി തേ​ട​ണ​മെ​ന്ന് സ്റ്റാ​ൻ​ഡി​ങ്ങ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കു​രി​യ​ൻ ജോ​സ​ഫ് നി​ർ​ദ്ദേ​ശി​ച്ചു. മൊ​ത്ത-​ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് സ​മ​യ​ക്ര​മം ഏ​ർ​പ്പെ​ടു​ത്തു​ക​യോ, ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് മാ​ത്ര​മാ​യി അ​നു​വ​ദി​ക്കു​ക​യോ ചെ​യ്യ​ണെ​ന്ന് എ​ൽ. ഡി. ​എ​ഫ് അം​ഗം പി. ​വി. ശി​വ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ന​ഗ​ര​സ​ഭ ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​യ​മാ​വ​ലി​ക്ക് ഉ​ള്ളി​ൽ നി​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ വ്യാ​പാ​രി​ക​ൾ ത​യ്യാ​റാ​വ​ണ​മെ​ന്ന് ബി. ​ജെ. പി. ​അം​ഗം സ​ന്തോ​ഷ് ബോ​ബ​ൻ, യു. ​ഡി. എ​ഫ്. അം​ഗം അ​ഡ്വ വി. ​സി. വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ധു​നി​ക അ​റ​വു​ശാ​ല നി​ർ​മി​ക്കു​ന്ന​തി​ന് ഡി. ​പി. ആ​ർ. ത​യ്യാ​റാ​ക്കു​ന്ന​തി​ന് കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. രാ​ഷ്ട്രീ​യ ഇ​ട​പ​ട​ലു​ക​ൾ ഇ​ല്ലാ​തെ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ച്ചാ​ൽ മാം​സ-​മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ അ​ന​ധി​ക്യ​ത വ്യാ​പാ​ര​ങ്ങ​ളും നി​യ​മ​ലം​ഘ​ന​ങ്ങ​ളും ത​ട​യാ​നാ​കു​മെ​ന്ന് ബി. ​ജെ. പി. ​അ​ഗം സ​ന്തോ​ഷ് ബോ​ബ​ൻ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ലെ ഡ്രൈ​വ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​ന​ത്തി​ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ ന​ൽ​കി​യ മു​ൻ​കൂ​ർ അ​നു​മ​തി എ​ൽ. ഡി. ​എ​ഫ്. അം​ഗ​ങ്ങ​ളു​ടെ വി​യോ​ജി​പ്പോ​ടെ​യാ​ണ് കൗ​ണ്‍​സി​ൽ യോ​ഗം പാ​സ്സാ​ക്കി​യ​ത്. മാ​പ്രാ​ണ​ത്ത് ത്യ​ശ്ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ്സ് കാ​ത്തി​രു​പ്പു കേ​ന്ദ്രം സ​ന്ന​ദ്ധ സം​ഘ​ട​ന നി​ർ​മ്മി​ച്ചു ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യി​ട്ടും ന​ഗ​ര​സ​ഭ അ​നു​മ​തി ന​ൽ​കു​ന്നി​ല്ലെ​ന്നും പൊ​റ​ത്തി​ശ്ശേ​രി മേ​ഖ​ല​യോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യു​ടെ ഭാ​ഗ​മാ​യെ ഇ​തി​നെ​യും കാ​ണാ​നാ​വു​വെ​ന്നും ബി​ജെപി ​അം​ഗം ര​മേ​ഷ് വാ​ര്യ​ർ കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ന​ഗ​ര​സ​ഭ അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ​ന്നും അ​പേ​ക്ഷ ല​ഭി​ച്ച ഉ​ട​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെന്നും, ​പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം തൃശൂ​ർ ഓ​ഫീ​സി​ൽ നി​ന്നു​മാ​ണ് അ​നു​മ​തി ല​ഭി​ക്കാ​ത്ത​തെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു വി​ശ​ദീ​ക​രി​ച്ചു.
ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ൾ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് എ​ൽ. ഡി. ​എ​ഫ്. അം​ഗം സി. ​സി. ഷി​ബി​ൻ കു​റ്റ​പ്പെ​ടു​ത്തി. അ​ടു​ക്ക​ള പ്ര​വ​ർ​ത്തി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​ണ്, മ​ലി​ന ജ​ലം പൊ​തു​കാ​ന​യി​ലേ​ക്ക് ഒ​ഴു​ക്കി ന​ഗ​ര​സ​ഭ ത​ന്നെ നി​യ​മം കാ​റ്റി​ൽ പ​റ​ത്തു​ക​യാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ സീ​ലി​ങ്ങ് അ​ട​ർ​ന്ന് വീ​ണ് ഏ​ത് സ​മ​യ​വും അ​പ​ക​ടം സം​ഭ​വി​ക്കാ​വു​ന്ന സ്ഥി​തി​യി​ലാ​ണ​ന്നും സി. ​സി. ഷി​ബി​ൻ ചൂ​ണ്ട ിക്കാ​ട്ടി.
എ​ന്നാ​ൽ ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ൽ പ​ത്തു ല​ക്ഷം രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ ന്ന് ​വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ്ങ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കു​രി​യ​ൻ ജോ​സ​ഫ് വി​ശ​ദീ​ക​രി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.