യു​വ​ജ​ന​സം​ഘം രജത ജൂ​ബി​ലി ഇന്നു തു​ട​ങ്ങും
Friday, July 12, 2019 12:57 AM IST
ചാ​വ​ക്കാ​ട്: താ​ജു​ൽ ഇ​സ്‌ല‌‌ാം യു​വ​ജ​ന സം​ഘ​ത്തി​ന്‍റെ 25-ാം വാ​ർ​ഷി​ക​വും താ​ജു​സ്വ​ലാ​ത്ത് വാ​ർ​ഷി​ക​സ​മ്മേ​ള​ന​വും മൂ​ന്ന് ദി​വ​സ​മാ​യി തി​രു​വ​ത്ര മു​ട്ടി​ൽ ഇ.​കെ.​ ന​ഗ​റി​ൽ ന​ട​ത്തും. ഇന്നു മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ ന​ട​ത്തു​ന്ന സി​ൽ​വ​ർ ജൂ​ബി​ലി അ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇന്നു രാ​ത്രി ഏ​ഴി​ന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം കെ.​വി.​ അ​ബ്ദു​ൾ ഖാ​ദ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​കെ.​അ​ക്ബ​ർ അ​ധ്യ​ക്ഷ​നാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മ​ത-​സാ​മൂ​ഹി​ക സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന ഓ​രോ വ​ർ​ഷ​വും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​മെ​ന്നാ​ണ് സി.​ന​ഹിം അ​ലി, പി.​സി. ​ദു​ൽ​ഫു​ക്ക​ർ, കെ.​എം.​ജ​മാ​ൽ, വി.​ബി.​അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. സം​ഘ​ട​ന​യു​ടെ പ്ര​വാ​സി പ്ര​തി​നി​ധി​ക​ളും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും പ്ര​സം​ഗി​ക്കും. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ക്കും.
തു​ട​ർ​ന്ന് രാ​ത്രി എ​ട്ടി​ന് ബു​ർ​ദ മ​ജ്ലി​സ്, അ​മീ​റ​ലി ചാ​പ്പ​ന​ങ്ങാ​ടി നേ​തൃ​ത്വം ന​ൽ​കും. നാളെ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം നി​യ​മ​സ​ഭ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​എ​ൻ.​ പ്ര​താ​പ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
വ്യ​വ​സാ​യി​യും ഫാ​ത്തി​മ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ ഇ.​പി. മൂ​സ​കു​ട്ടി ഹാ​ജി, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ടി.​വി.​ ദാ​മോ​ദ​ര​ൻ, സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് പി.​സി. ​ദു​ൽ​ഫു​ക്ക​ർ, പി.​ ഷാ​ഹു​ഹാ​ജി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് താ​ജു​സ്വ​ലാ​ത്ത് സ​മ്മേ​ള​നം മു​ള്ളൂ​ർ​ക്ക​ര മു​ഹ​മ്മ​ദാ​ലി സ​ഖാ​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഞാ​യ​റാ​ഴ്ച അ​ന്ന​ദാ​നം.
സി.​എ.​ അ​ബ്ദു​ൽ അ​സീ​സ്, ഉ​മ്മ​ർ അ​ല​വി, ജം​ഷീ​ർ അ​ലി കാ​ര​ക്കാ​ട്ട്, മു​നീ​ർ ചി​ന്ന​ക്ക​ൽ, പി.​ സി.​ ഷാ​ജ​ഹാ​ൻ എ​ന്നി​വ​രും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.