പൊ​തുവി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ക​യ്പ​മം​ഗ​ല​ത്ത് എ​ത്തു​ന്നു
Thursday, July 11, 2019 1:13 AM IST
ക​യ്പ​മം​ഗ​ലം:വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കു​റി​ച്ചറിയാൻ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ജീ​വ​ൻ ബാ​ബു ക​യ്പ​മം​ഗ​ല​ത്ത് എ​ത്തു​ന്നു
മ​ണ്ഡ​ല​ത്തി​ൽ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത് .ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം സം​സ്ഥാ​ന​ത്ത് ത​ന്നെ ഏ​റെ ച​ർ​ച്ച​യാ​യ സ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് പ​ഠി​ക്കു​വാ​നും വി​ല​യി​രു​ത്താ​നും വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ മ​ണ്ഡ​ലം സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.
നാളെ ​രാ​വി​ലെ പെ​രി​ഞ്ഞ​നം ജിയുപി ​സ്കൂ​ളി​ലെ സു​മേ​ധ ഓ​ഡി​റ്റേ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഡിപിഐ ​മു​ത​ൽ വി​ദ്യാ​ഭ്യാ​സ സ​മി​തി​യി​ലെ വി​വി​ധ ഗ്രൂ​പ്പു​ക​ളി​ലെ ക​ണ്‍​വീ​ന​ർ​മാ​ർ, തു​ട​ങ്ങി പി​ടിഎ ​പ്ര​സി​ഡ​ന്‍റുമാ​ർ​വ​രെ​യു​ള്ള​വ​രു​മാ​യി ഡ​യ​റ​ക്ട​ർ കൂ​ടി​കാ​ഴ്ച്ച ന​ട​ത്തു​മെ​ന്നും ​ഇ.ടി ​. ടൈ​സ​ണ്‍ എംഎ​ൽഎ അ​റി​യി​ച്ചു