മു​ല്ല​ശേ​രി - കാ​ഞ്ഞാ​ണി റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മ​ർ​ച്ച​ന്‍റ്സ് അ​സോസിയേഷൻ
Thursday, July 11, 2019 1:11 AM IST
പാ​വ​റ​ട്ടി: മു​ല്ല​ശേ​രി - കാ​ഞ്ഞാ​ണി റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ല്ല​ശേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​നം മാ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ലൂ​ക്കോ​സ് ത​ല​ക്കോ​ട്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​യ് അ​ധ്യ​ക്ഷ​നാ​യി. അ​സോ​സി​യേ​ഷ​ൻ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മ​ണ്ണു​മ്മ​ൽ അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ച്ചു. സി.​കെ. അ​ഗ​സ്റ്റി​ൻ, ഇ.​എം. വി​ൽ​ഫി, പി.​എ​സ്. അ​മ​ർ​ദീ​പ്, എം.​ആ​ർ. ശി​വ​ശ​ങ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

നാ​ട്ടി​ക സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്:
കെ.​കെ. ധ​ർ​മപാ​ല​ൻ പ്ര​സി​ഡ​ന്‍റ്

തൃ​പ്ര​യാ​ർ: ​നാ​ട്ടി​ക സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റു. പ്ര​സി​ഡ​ന്‍റാ​യി കെ.​കെ. ധ​ർ​മപാ​ല​ൻ കാ​ര​യി​ലി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ടി.ആ​ർ. വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ​റി​ട്ടേ​ണിം​ണ് ഓ​ഫീ​സ​ർ പ്ര​മോ​ദി​നു മു​ൻ​പാ​കെ​യാ​ണ് അ​ധി​കാ​ര​മേ​റ്റ​ത്.