ഗ്രാ​മ​സ്വ​രാ​ജ് സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ
Thursday, July 11, 2019 1:11 AM IST
പാ​വ​റ​ട്ടി: എ​ള​വ​ള്ളി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ഗ്രാ​മ​സ്വ​രാ​ജ് സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഫ​ണ്ടു​ക​ൾ ധൂ​ർ​ത്ത​ടി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്.
ഡി​സി​സി സെ​ക്ര​ട്ട​റി വി. ​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ജെ. സ്റ്റാ​ൻ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​വ​റ​ട്ടി: ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ തോ​ളൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര ക​മ്മി​റ്റി ഗ്രാ​മ​സ്വ​രാ​ജ് സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ ന​ട​ത്തി.
തോ​ളൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന കൂ​ട്ടാ​യ്മ പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ലൈ​ജു.​സി. എ​ട​ക്ക​ള​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കെ. ലോ​റ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.