ജില്ലാ സീനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് തുടങ്ങി
1546440
Tuesday, April 29, 2025 1:55 AM IST
കാടുകുറ്റി: തൃശൂർ ജില്ല സീനിയർ പുരുഷ/വനിത ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് തുടങ്ങി.
അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂളിൽ വച്ചു നടക്കുന്ന ചാമ്പ്യൻഷിപ്പ് കാടുകുറ്റി ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്് പി.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോഹിനി കുട്ടൻ, വാർഡ് മെമ്പർ മോളി തോമസ്, സ്കൂൾ മാനേജർ സി.എ. ഷാജി, കേരള ഹാൻഡ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ്് ജിബി വി. പെരേപ്പാടൻ, സ്കൂൾ പ്രിൻസിപ്പൽ ഐ. ജയ, പ്രധാനാധ്യാപിക എം.പി. മാലിനി എന്നിവർ പ്രസംഗിച്ചു.
വിവിധ ടീമുകളിലായി ഇരുന്നൂറോളം താരങ്ങളാണ് പങ്കെടുക്കുന്നത്. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഇതിൽനിന്നും തെരഞ്ഞെടുക്കും.