ശിശുവിദ്യാപോഷിണി സ്കൂൾ സർക്കാർ ഏറ്റെടുത്തു
1546439
Tuesday, April 29, 2025 1:55 AM IST
കൊടുങ്ങല്ലുർ: എറിയാട് ശിശുവിദ്യാപോഷിണി എൽപി സ്കൂളിന്റെ ശതാബ്ദി ആഘോഷ സമാപ നവും സ്മരണിക പ്രകാശനവും സർക്കാർ വിദ്യാലയപ്രഖ്യാപനവും മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസൺ എം എൽഎ അധ്യക്ഷത വഹിച്ചു. ജില്ല കളക്ടർ അർജുൻപാണ്ഡ്യൻ മുഖ്യാതിഥിയായി.
സോവനീർ പ്രകാശനം സുഗത ശശിധരൻ നിർവഹിച്ചു. ഫൗസിയ ഷാജഹാൻ, കെ.എ. ഹസ് ഫൽ, പി.കെ. അസീം, സാറാബി ഉമ്മർ,നജ്മൽ ഷക്കീർ, ബീന ബാബു, ഉണ്ണി പിക്കാസോ, തമ്പി ഇ. കണ്ണൻ, മൊയ്തീൻകുട്ടി, കെ.എ.സിദ്ദീഖ്, സിറാജുദ്ദീൻ, ഇ.കെ.ലെനിൻ, മുഹമ്മദ് സഗീർ, പ്രിൻസ് തലശേരി, എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ സ്വാഗതവും പ്രധാന അധ്യാപിക കെ. സരിത നന്ദിയും പറഞ്ഞു.