എരുമപ്പെട്ടിയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശനഷ്ടം
1546431
Tuesday, April 29, 2025 1:55 AM IST
എരുമപ്പെട്ടി: ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും എരുമപ്പെട്ടി മേഖലയിൽ വ്യാപക നാശനഷ്ടം. വിവിധ പ്രദേശങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി കാലുകൾ തകർന്നു. എരുമപ്പെട്ടി, തിച്ചൂർ, നെല്ലുവായ് മുരിങ്ങത്തേരി പ്രദേശങ്ങളിലാണ് മരങ്ങൾ വീണത്. നെല്ലുവായ് പട്ടാമ്പി റോഡിൽ മുരിങ്ങത്തേരിയിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
പഞ്ചായത്ത് മെമ്പർ എൻ.പി അജയന്റെ നേതൃത്വത്തിൽ നാട്ടുകാരും വടക്കാഞ്ചേരി ഫയർ സ്റ്റേഷൻ ഓഫീസർ ടി.കെ. നിതീഷിന്റെ നേതൃത്വത്തിൽ മരം മുറിച്ച് നീക്കി.
പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി തകരാറുകൾ പരിഹരിക്കുന്നുണ്ട്.