മൾട്ടിലെവൽ കാർപാർക്കിംഗ്: പ്രതിപക്ഷം പ്രതിഷേധിച്ചു
1546428
Tuesday, April 29, 2025 1:55 AM IST
തൃശൂർ: ഉദ്ഘാടനംകഴിഞ്ഞ് അഞ്ചുമാസമായിട്ടും കോർപറേഷൻ മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനം തുറന്നുനൽകാത്തതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലർമാർ. കുട്ടികൾ കളിക്കുന്ന ടോയ് കാർ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത് പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലർമാർ ആവർത്തിച്ചുചോദിച്ചിട്ടും മാധ്യമങ്ങളിൽ വാർത്തയായിട്ടും കാർ പാർക്കിംഗ് സംവിധാനം തുറന്നിട്ടില്ല. മേയറും എൽഡിഎഫ് നേതൃത്വവും മൗനംവെടിയണം. കോടിക്കണക്കിനു രൂപ മുടക്കിയ നെഹ്റു പാർക്കിലെ മ്യൂസിക് ഫൗണ്ടൻ, റോഡ് ശുചീകരണത്തിനു വാങ്ങിയ യന്തിരൻ എന്ന ശുചീകരണവാഹനം എന്നിവയും പ്രവർത്തിക്കുന്നില്ല.
കോടികളുടെ നഷ്ടമുണ്ടായതിൽ വിജിലൻസ് അന്വേഷണം വേണമെന്നും രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു.
കോർപറേഷൻ പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനിൽരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപറന്പിൽ, ശ്യാമള മുരളീധരൻ, കൗണ്‍സിലർമാരായ കെ. രാമനാഥൻ, ലാലി ജെയിംസ്, എബി വർഗീസ്, വിനേഷ് തയ്യിൽ, സുനിത വിനു, ലീല വർഗീസ്, മേഴ്സി അജി, റെജി ജോയ്, മേഫി ഡെൽസണ്‍, നിമ്മി റപ്പായി, അഡ്വ. വില്ലി എന്നിവർ പങ്കെടുത്തു.