മുളഞ്ചേരിക്കുളം ചണ്ടി നിറഞ്ഞ് ശോചനീയാവസ്ഥയിൽ
1546126
Monday, April 28, 2025 1:16 AM IST
മുല്ലശേരി: ഗ്രാമ പഞ്ചായത്തിലെ പൊതുകുളമായ മുളഞ്ചേരിക്കുളം ചണ്ടി നിറഞ്ഞ് നിലയിൽ.
പഞ്ചായത്തിലെ വാർഡ് 12 ലാണ് മുളഞ്ചേരികുളം സ്ഥിതി ചെയ്യുന്നത്.
താണവീഥി മേഖലയിലെ ജനങ്ങൾക്ക് കുളിക്കാനും, അലക്കാനും, മൃഗങ്ങളെ കുളിപ്പിക്കുന്നതിനും ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ കുളത്തിലേക്ക് രണ്ട് കടവുകൾ പ്രത്യേകം നിർമിച്ചിട്ടുണ്ട്.
എന്നാൽ രണ്ടും ഉപയോഗിക്കാൻ പറ്റാത്ത വിധം ചണ്ടി നിറഞ്ഞ് കിടക്കുകയാണ്.
പല തവണകളായി ലക്ഷങ്ങൾ ചെലവഴിച്ചാണ് മുളഞ്ചേരി ക്കുളം നവീകരിച്ചിട്ടുള്ളത്.
കനത്ത വേനലിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനുവേണ്ടി കുളം ചണ്ടി വാരിയും മാലിന്യങ്ങൾ നീക്കിയും വൃത്തിയാക്കി ഉപയോഗപ്രദമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.