അപകടം: പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു
1546105
Monday, April 28, 2025 12:42 AM IST
ചേർപ്പ്: ചൊവ്വൂർ വലിയ കപ്പോളയ്ക്കു സമീപം ടെംമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവർ മരിച്ചു. പാറക്കോവിൽ മൂലേക്കാട്ടിൽ ശ്രീധരൻ മകൻ സുധീഷ് കുമാർ(46) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തിനായിരുന്നു അപകടം.
ഓട്ടോയിൽ യാത്രക്കാരെ കൊണ്ടുപോകുന്നതിനിടയിൽ ചൊവ്വൂരിൽ വച്ചാണ് അപകടം. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ സുനീഷിനെ തിരുവുള്ളക്കാവ് ദേവസ്വം ആംബുലൻസ് പ്രവർത്തകർ സ്വകാര്യആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. സംസ്കാരം ഇന്ന് മൂന്നിന് വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: രമ്യ. മക്കൾ: അർഷിദേവ്, അൻഷിക.