ലഹരിവിരുദ്ധ പ്രതിജ്ഞയും റാലിയും നടത്തി
1536228
Tuesday, March 25, 2025 6:36 AM IST
കോട്ടപ്പുറം: സെന്റ് മൈക്കിൾസ് കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും റാലിയും നടത്തി. വലപ്പാട് എസ്ഐ ജിംമ്പിൾ ലഹരിവിരുദ്ധ ക്ലാസ് നയിച്ചു.
കോട്ടപ്പുറം കത്തീഡ്രൽ വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ, സഹവികാരി ഫാ. ആൽഫിൽ ജൂഡ്സൺ, കേന്ദ്രസമിതി പ്രസിഡന്റ്് റോബർട്ട് തണ്ണിക്കോട്ട്, സെക്രട്ടറി സാലി ഫ്രാൻസിസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ആന്റണി പങ്കേത്ത്, കൈക്കാരന്മാരായ ജോഷി വലിയപറമ്പിൽ, സെലസ്റ്റിൻ താണിയത്ത്, കൗൺസിലർമാരായ എൽസി പോൾ, വി.എം. ജോണി എന്നിവർ നേതൃത്വം നൽകി.