റിട്ട. അധ്യാപിക വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ചനിലയിൽ
1536206
Monday, March 24, 2025 11:56 PM IST
അലനല്ലൂർ: റിട്ട. അധ്യാപികയെ വീടിനുള്ളിൽ തീപ്പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടൂർക്കുന്ന് ഹൈസ്കൂൾ റിട്ട. അധ്യാപിക സി. പാറുക്കുട്ടി(67)യെയാണ് വീട്ടിലെ അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം. ആ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തൊട്ടടുത്തു താമസിക്കുന്ന കുടുംബാംഗങ്ങളാണ് അടുക്കളയിൽ തീപ്പൊള്ളലേറ്റനിലയിൽ കണ്ടത്. ഉടൻ നാട്ടുകാർ ചേർന്ന് തീ കെടുത്തിയെങ്കിലും മരിച്ചിരുന്നു.
നാട്ടുകൽ സിഐ ഹബീബുള്ളയുടെ നേതൃത്വത്തിൽ മേൽനടപടിക്കുശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ്: പരേതനായ ഗോവിന്ദൻകുട്ടി. മക്കൾ: വിനോദ്, വിനീത. മരുമക്കൾ: സൗമ്യ, സുനിൽ.