ടോണി വട്ടക്കുഴി അന്തരിച്ചു
1535899
Monday, March 24, 2025 1:06 AM IST
കല്ലൂർ: പരസ്യ ശബ്ദകലാരംഗത്തെ ശ്രദ്ധേയ സാന്നിധ്യവും സിനിമാ ഡബിംഗ് ആർട്ടിസ്റ്റുമായിരുന്ന ടോണി വട്ടക്കുഴി(63) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 9.30ന് കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയില്‍. തേനംകുടത്ത് വട്ടക്കുഴി ജോർജിന്റെ മകനാണ്.
ആയിരക്കണക്കിനു പരസ്യങ്ങള്‍ക്കും നിരവധി ഡോക്യുമെന്ററികള്‍ക്കും ആകാശവാണി പരിപാടികൾക്കുമായി 14 ഭാഷകളില്‍ ശബ്ദം നല്‍കിയിട്ടുണ്ട്. ഒട്ടേറെ സിനിമകൾക്കും ഡബ് ചെയ്തു. സീറോ മലബാര്‍ സഭയുടെ ദൈവശബ്ദം അവാര്‍ഡ് നേടിയിട്ടുണ്ട്.
ഓഡിയോ ആല്‍ബങ്ങളിലെ ശ്രദ്ധേയമായ ആമുഖശബ്ദമായിരുന്നു. തൃശൂരിലെ പ്രമുഖ ഇരുചക്ര വാഹന ഡീലറായിരുന്ന സെഞ്ച്വറി അസോസിയേറ്റ്സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ ആയിരുന്നു. സാമൂഹിക സാംസ്കാരിക രംഗത്തും സജീവമായിരുന്നു. തൃശൂരിലെ റീജന്‍സി ക്ലബ്, ബാനര്‍ജി ക്ലബ്, ലയണ്‍സ് ക്ലബ്, ആമ്പല്ലൂര്‍ പാം ബ്രീസ് ക്ലബ് എന്നിവയുടെ സാരഥ്യം വഹിച്ചിട്ടുണ്ട്. ഭാര്യ: റീന (തൃശൂര്‍ കാരോക്കാരന്‍ കുടുംബാംഗം). മക്കൾ: മോന, പരേതയായ ലിസ്. മരുമക്കൾ: പ്രശാന്ത് ഷാ, സിജോ കോതാനിക്കല്.