കാവടി കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു
1535898
Monday, March 24, 2025 1:05 AM IST
ചേലക്കര: കാവടി ആടുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചു. പങ്ങാരപ്പിള്ളി പടിഞ്ഞാറേതിൽ ഉണ്ണികൃഷ്ണന്റെ മകൻ വാസുദേവൻ (മണി-42) ആണ് മരിച്ചത്. അന്തിമഹാകാളൻകാവ് വേലയോടനുബന്ധിച്ച് പുലാക്കോ വടക്കുംകോട്ട വേല വരവിന് കാവടി ആടുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. അമ്മ: ജാനു.