അപൂർവ കാഴ്ചയായി പതമഴ
1535800
Sunday, March 23, 2025 7:33 AM IST
ചേർപ്പ്: പാറളം പഞ്ചായത്തിലെ അമ്മാടം, കോടന്നൂർ ഭാഗങ്ങളിൽ ഇന്നലെ വൈകീട്ടുണ്ടായ മഴയിൽ രൂപപ്പെട്ട "ഫോം റെയിൻ' അഥവാ പതമഴ അപൂർവക്കാഴ്ചയായി. വെങ്ങിണിശേരി ഗുരുകുലം സ്കൂൾ റോഡ്, എസ്എം നഗർ, കോടന്നൂർ ഭാഗങ്ങളിലാണ് വഴിയരികിലെ ഇടത്തോടുകളിൽ ശക്തമായി പതമഴ ഒഴുകിയത്.
പതമഴ പ്രദേശവാസികൾക്ക് ആശങ്കയ്ക്ക് ഇടയാക്കിയെങ്കിലും അപൂർവക്കാഴ്ചയായി മാറി.
പ്രത്യേക കാലാവസ്ഥാ വ്യതിയാനം, മരങ്ങളിൽ നിന്നും ഫാക്ടറികളിൽനിന്നുള്ള മലിന്യാവസ്ഥ കൂടുക എന്നീ ഘട്ടങ്ങളില്‍ വായുവും മഴയുംകൂടി ചേരുമ്പോഴാണ് ഇത്തരത്തിലുള്ള പതമഴകൾ രൂപപ്പെടുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.