കാര്‍ഷിക മേഖലയ്ക്ക് ഊന്നല്നല്കി പൂമംഗലം പഞ്ചായത്ത് ബജറ്റ്
1535769
Sunday, March 23, 2025 7:03 AM IST
പൂമംഗലം: കാര്‍ഷിക മേഖലയ്ക്ക് ഊന്നല്നല്കി പൂമംഗലം പഞ്ചായത്തില്‍ ബജറ്റ് അവതരിപ്പിച്ചു. 13 വാര്‍ഡുകളിലേയും പാശ്ചാത്തല മേഖലയിലെ വികസനവും പാര്‍പ്പിട മേഖല, സാമൂഹിക സുരക്ഷ, വയോജന ക്ഷേമം, വിദ്യാഭ്യാസം, ശുചിത്വ പരിപാലനം, കുട്ടികളുടേയും സ്ത്രീകളുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമം, കാര്‍ഷിക മേഖലയ്ക്കും ഈ ബജറ്റില്‍ പരിഗണന നല്‍കിയിട്ടുണ്ട്. 13,47,59 319 രൂപ വരവും, 13,32,73,515 രൂപ ചെലവും 14,85,804 രൂപ നീക്കിയിരുപ്പും ഉണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പിയുടെ അധ്യക്ഷതയില്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കവിത സുരേഷ് അവതരിപ്പിച്ചു.